അമേരിക്കക്കെതിരെ ആഞ്ഞടിച്ച് വടക്കൻ കൊറിയ
text_fieldsസോൾ: തങ്ങളുടെ രാജ്യത്തെ മനുഷ്യാവകാശ പ്രശ്നങ്ങളുടെ കണക്കെടുക്കാൻ വന്ന അമേരിക്കക്കെതിരെ ആഞ്ഞടിച്ച് വടക്കൻ കൊറിയ. വാഷിങ്ടൺ മോശം വാക്കുകൾ പ്രയോഗിക്കുന്നത് പ്രശ്നങ്ങൾ സങ്കീർണമാക്കാനേ ഉപകരിക്കൂ എന്ന് ഔദ്യോഗിക വാർത്ത ഏജൻസിയായ കെ.സി.എൻ.എ റിപ്പോർട്ട് ചെയ്തു. വിദേശകാര്യ വക്താവിനെ ഉദ്ധരിച്ചാണ് റിപ്പോർട്ട്.
മനുഷ്യാവകാശ പ്രശ്നം പറഞ്ഞ് സർക്കാറിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിച്ചാൽ, അമേരിക്ക അതിെൻറ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് പ്രസ്താവനയിൽ പറഞ്ഞു. മനുഷ്യാവകാശ വിഷയത്തിൽ ബുധനാഴ്ച യു.എൻ പൊതുസഭ വടക്കൻ കൊറിയയെ വിമർശിച്ചിരുന്നു. ഈ പ്രമേയത്തെ യു.എസ് ഉൾപ്പെടെ നിരവധി രാജ്യങ്ങൾ പിന്താങ്ങുകയുണ്ടായി.
വടക്കൻ കൊറിയ ചർച്ചയിലേക്ക് തിരിച്ചുവരണമെന്ന് കഴിഞ്ഞ ദിവസം ആ രാജ്യത്തേക്കുള്ള യു.എസ് പ്രേത്യക ദൂതൻ സ്റ്റീഫൻ ബീഗൻ ആവശ്യെപ്പട്ടിരുന്നു. ഇതിനുപിന്നാലെ വടക്കൻ കൊറിയ നടത്തുന്ന ആദ്യ പ്രസ്താവനയാണിപ്പോൾ വന്നത്. ചർച്ചകൾ തയാറാണെന്നും എന്നാൽ, യു.എസ് അവരുടെ ശത്രുതാപരമായ സമീപനം അവസാനിപ്പിക്കണമെന്നുമാണ് വടക്കൻ കൊറിയയുടെ നിലപാട്. കഴിഞ്ഞ ആഴ്ചകളിൽ കൊറിയ തുടർച്ചയായി ആയുധ പരീക്ഷണങ്ങൾ നടത്തിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷാവസ്ഥ വർധിപ്പിക്കുകയാണ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.