യു.എസ് ഭീഷണി അവസാനിപ്പിക്കണം- ഉത്തരകൊറിയ
text_fieldsപ്യോങ്യാങ്: യു.എസ് ഭീഷണി അവസാനിപ്പിച്ചില്ലെങ്കിൽ ആണവായുധങ്ങൾ ഉപേക്ഷിക്കില് ലെന്ന് ഉത്തരകൊറിയ. ദക്ഷിണകൊറിയയിലെയും ജപ്പാനിലെയും ഉൾപ്പെടെ, മേഖലയിലെ യു.എസ് സൈനികവിന്യാസം അവസാനിപ്പിച്ചാൽ മാത്രമേ നിരായുധീകരണത്തിലേക്ക് കടക്കാനാവൂ എന് ന് വ്യാഴാഴ്ച ഉത്തരകൊറിയയുടെ ഒൗദ്യോഗിക വാർത്ത ഏജൻസി പുറത്തിറക്കിയ പ്രസ്താവ നയിൽ പറഞ്ഞു.
കഴിഞ്ഞ ജൂണിൽ നടന്ന യു.എസ് പ്രസിഡൻറ് േഡാണൾഡ് ട്രംപ് ഉത്തരകൊറിയയുടെ പരമാധികാരി കിം ജോങ് ഉന്നുമായി നടത്തിയ കൂടിക്കാഴ്ചയിലെ പ്രധാനവിഷയമായിരുന്നു ആണവനിരായുധീകരണം. കൊറിയൻ ഉപദ്വീപിലെ യു.എസിെൻറ ആണവസംവിധാനങ്ങൾ പിൻവലിക്കാതെ നിരായുധീകരണത്തിനില്ലെന്നാണ് ഉത്തരകൊറിയയുടെ പ്രഖ്യാപിതനിലപാട്.
‘‘കൊറിയൻ ഉപദ്വീപിെൻറ ആണവനിരായുധീകരണത്തിെൻറ അർഥം യു.എസ് ശരിയായി മനസ്സിലാക്കണം. കൊറിയൻ ഉപദ്വീപ് എന്നാൽ ഉത്തരകൊറിയ മാത്രമല്ല. ഭൂമിശാസ്ത്രം പഠിക്കണം. യു.എസ് തങ്ങളുടെ ആണവായുധങ്ങൾ ഉൾപ്പെടെയുള്ള യുദ്ധസംവിധാനങ്ങൾ വിന്യസിച്ചിരിക്കുന്ന മേഖലകൂടി നിരായുധീകരിക്കണം’’ -പ്രസ്താവന പറയുന്നു.
ആണവനിരായുധീകരണം സംബന്ധിച്ച യു.എസ്-ഉത്തരകൊറിയ ചർച്ചകൾ സ്തംഭിച്ചുനിൽക്കെയാണ് പുതിയ പ്രസ്താവന. തങ്ങളുടെ പക്കലുള്ള ആണവായുധങ്ങൾ സംബന്ധിച്ച് വിശദമായ രേഖ കൈമാറണമെന്ന യു.എസ് ആവശ്യം അംഗീകരിക്കാത്തതാണ് ചർച്ച പ്രതിസന്ധിയിലാക്കിയത്.
നിരായുധീകരണ ചർച്ചകൾ സുഗമമാക്കുന്നതിന് ഉത്തരകൊറിയക്കെതിരെ പ്രഖ്യാപിച്ച യാത്രവിലക്കുകൾ പിൻവലിച്ച തീരുമാനം പുനഃപരിശോധിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ട്രംപിെൻറ പ്രത്യേകദൂതൻ ദക്ഷിണകൊറിയയിൽ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.