ബ്രിട്ടനിൽ ആറാഴ്ച പ്രായമുള്ള കുഞ്ഞിനെ മർദിച്ചു കൊന്നു; പിതാവിന് ജീവപര്യന്തം
text_fieldsലണ്ടൻ: ആറാഴ്ച മാത്രം പ്രായമുള്ള മകനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ 17കാരന് ജീവപര്യന്തം. കുട്ടിയുടെ മാതാവിനെ 30 മാസത്തെ തടവിനും ശിക്ഷിച്ചു. വിൻസ്റ്റർ ക്രൗൺ കോട തിയാണ് ശിക്ഷ വിധിച്ചത്. ഡൗൾടൺ ഫിലിപ്സിനും അലന്ന സ്കിന്നറിനുമാണ് ശിക്ഷ ലഭിച്ചത്. കൃത്യസമയത്ത് വൈദ്യസഹായം എത്തിക്കാത്തതിനും കുട്ടിക്ക് സുരക്ഷയൊരുക്കുന്നതിൽ വീഴ്ച വരുത്തിയതിനുമാണ് അലന്നയെ ശിക്ഷിച്ചത്.
ഫെബ്രുവരി 11നാണ് സംഭവം നടന്നത്. മർദനത്തിൽ കുഞ്ഞിെൻറ തലയോട്ടിയും വാരിയെല്ലും കാലും തകർന്നിരുന്നു. മൂക്ക് കടിച്ചെടുത്ത നിലയിലും. അയൽവീട്ടിലെ പാർട്ടിയിൽ അമിതമായി മദ്യപിക്കുകയും മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്ത ഫിലിപ്സ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കുഞ്ഞിനെ ദാരുണമായി ഉപദ്രവിച്ചത്. തുടർന്ന് വീട്ടിൽനിന്ന് പുറത്തുപോയ ഫിലിപ്സ് കടയിൽ കയറി ശാന്തമായി ഭക്ഷണം കഴിക്കുകയും ചെയ്തു. ഇതിെൻറ സി.സി.ടി.വി ദൃശ്യങ്ങൾ കോടതിയിൽ ഹാജരാക്കിയിരുന്നു.
ഗർഭിണിയായിരുന്നപ്പോഴും ഫിലിപ്സ് അലന്നയെ ഉപദ്രവിക്കുമായിരുന്നു. കുഞ്ഞ് സോഫയിൽനിന്ന് വീണതാണെന്നായിരുന്നു ഫിലിപ്സ് കോടതിയിൽ നൽകിയ മൊഴി. എന്നാൽ, സംഭവസമയം ഫിലിപ്സിെൻറ വീട്ടിൽനിന്ന് വലിയ ശബ്ദത്തിൽ കുഞ്ഞിെൻറ കരച്ചിൽ കേട്ടതായി അയൽവാസികൾ പൊലീസിനോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.