വാഹനം ഇടിച്ചു കയറ്റിയത് ഭീകരാക്രമണമെന്ന് തെരേസ േമ സ്ഥിരീകരിച്ചു
text_fieldsലണ്ടൻ: കാൽനടയാത്രക്കാർക്കിടയിലേക്ക് വാഹനം ഇടിച്ചു കയറ്റിയത് ഭീകരാക്രമണം തന്നെയെന്ന് സ്ഥിരീകരിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയാണ് വാഹനാപകടം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ചത്. സംഭവത്തെ തുടർന്ന് തെരേസാ മേ അടിയന്തര സുരക്ഷാ യോഗം വിളിച്ചിട്ടുണ്ട്.
പ്രാദേശിക സമയം അർധരാത്രി 12.20ഒാടെയാണ് സംഭവം. ഫിൻസ്ബറി പാർക്ക് പള്ളിയിൽ റമദാെൻറ ഭാഗമായി പ്രാർഥന കഴിഞ്ഞ് ഇറങ്ങിയവരാണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ ഒരാൾ മരിക്കുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണത്തിെൻറ ഉത്തരവാദികളിൽ ഒരാെള പൊലീസ് പിടികൂടിയിട്ടുണ്ട്. തീവ്രവാദ വിരുദ്ധ സേന സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് ഗതാഗത നിയന്ത്രണമുണ്ട്.
ലണ്ടനിൽ ലോകത്തെ നടുക്കിയ രണ്ട് ഭീകരാക്രമണങ്ങൾക്കു ശേഷം വീണ്ടും ഭീകരാക്രമണം നടന്നത് ജനങ്ങളിൽ ഭീതി പടർത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.