Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകുടിയേറ്റക്കാരുടെ യാതന...

കുടിയേറ്റക്കാരുടെ യാതന അവഗണിക്കരുതെന്ന്​ ഫ്രാൻസിസ്​ മാർപ്പാപ്പ

text_fields
bookmark_border
Pope Francis
cancel

റോം: സ്വന്തം നാട്ടിൽ നിന്ന്​ പാലായനം ചെയ്യേണ്ടി വന്ന കുടിയേറ്റക്കാരുടെ യാതന അവഗണിക്കരുതെന്ന്​ ലോകത്തെ ഒാർമിപ്പിച്ചുകൊണ്ട്​ ഫ്രാൻസിസ്​ മാർപ്പാപ്പയു​െട ക്രിസ്​മസ്​ ദിന സന്ദേശം. 

ലോകമെമ്പാടുമുള്ള കുടിയേറ്റക്കാരുടെ യാതന കണ്ടില്ലെന്നു നടിക്കരുത്​. നസ്രേത്തിൽ നിന്ന്​ ബത്​ലഹേമിലേക്ക്​ ചേക്കേറിയ യേശുവി​​െൻറ മാതാപിതാക്കളായ മേരിയും ജോസഫും കുടിയേറ്റക്കാരുടെ പൂർവികരാണ്​. ഇവരുടെ യാത്രാവഴിയിൽ ഇന്ന് ഒട്ടേറെപ്പേരുടെ പാദമുദ്രകള്‍ മറഞ്ഞിരിപ്പുണ്ടെന്നും ബൈബിളിലെ കഥ ഒാർമിപ്പിച്ചു​െകാണ്ട്​ പോപ്പ്​ പറഞ്ഞു. അത്തരത്തിൽ ലക്ഷക്കണക്കിനു പേരാണ് ആഗ്രഹമില്ലാഞ്ഞിട്ടും സ്വന്തം മണ്ണിൽ നിന്നു പുറത്താക്കപ്പെടുന്നതെന്നും പോപ്പ്​ ഒാർമിപ്പിച്ചു. 

നിരപരാധികരുടെ രക്​തം വീഴ്​ത്തുന്നതിൽ ഒരു പ്രശ്​നവും കാണാത്ത നേതാക്കളാണ്​ പലരുടെയും പാലായനത്തിന്​ ഇടവരുത്തുന്നതെന്നും മാർപ്പാപ്പ ക്രിസ്​മസ്​ ദിന സന്ദേശത്തിൽ അറിയിച്ചു. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ തിരുപ്പിറവി ദിനത്തിൽ നടന്ന ആരാധനാ ശുശ്രൂഷകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മികത്വം വഹിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:migrantspope francisworld newsmalayalam newsChristmas Eve
News Summary - Not to ignore the plight of millions of migrants Says Pope Francis - World News
Next Story