‘നോട്ട് ഇന്‍ മൈ നെയിം’ പ്രചാരണത്തിന് അന്താരാഷ്ട്ര പിന്തുണ
text_fieldsലണ്ടൻ: ഗോമാംസത്തിെൻറ പേരിൽ ഇന്ത്യയിൽ നടക്കുന്ന ജനക്കൂട്ട കൊലപാതങ്ങള്‍ക്കെതിരായ ‘നോട്ട് ഇന്‍ മൈ നെയിം’ പ്രചാരണത്തിന് അന്താരാഷ്ട്രതലത്തിലും പിന്തുണ. ലണ്ടനിലെ ടവിസ്റ്റോക്സ് ചത്വരത്തിലെ മഹാത്മഗാന്ധിയുടെ പ്രതിമക്കു ചുറ്റും കൂടിയാണ് ഇന്ത്യക്കാരും വിദേശികളായ മനുഷ്യാവകാശ പ്രവർത്തകരുമുൾപ്പെടെയുള്ള കൂട്ടായ്മ പ്ലക്കാർഡും മുദ്രാവാക്യങ്ങളുമായി ഒരുമിച്ചുകൂടിയത്. ഇതോടെ പശുവിെൻറ പേരിൽ ഇന്ത്യയിൽ നടക്കുന്ന ‘ജനകീയ വിചാരണ’ക്കെതിരായ പ്രതിഷേധം ലോക ശ്രദ്ധയാകർഷിക്കുകയാണ്.
ഇന്ത്യയിലുടനീളം 15ലധികം നഗരങ്ങളിൽ ‘നോട്ട് ഇന്‍ മൈ നെയിം’ കാമ്പയിനിന് പിന്തുണയർപ്പിച്ച് പരിപാടികൾ നടന്നുകഴിഞ്ഞു. ബ്രിട്ടനു പുറമെപുറമെ അമേരിക്ക, കാനഡ എന്നിവിടങ്ങളിലെ ഇന്ത്യൻ എംബസിക്കു മുന്നിലും പ്രകടനങ്ങൾ നടന്നതായി മാധ്യമങ്ങൾ റിേപ്പാർട്ട് ചെയ്തു. ബോസ്റ്റണിലെ ഹാർവഡ് സ്ചത്വരത്തിലാണ് പ്രതിഷേധം നടന്നത്. നേരത്തേ ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ നടന്ന പ്രതിഷേധക്കൂട്ടായ്മയില്‍ രാഷ്ട്രീയ-സാംസ്കാരിക- -സാമൂഹിക മേഖലയില്‍ നിന്നുള്ളവരടക്കം നിരവധി പേർ പങ്കെടുത്തിരുന്നു.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി ഗോമാംസത്തിെൻറ പേരില്‍ നടന്ന അതിക്രമങ്ങളില്‍ ഇരകളായവരുടെ ബന്ധുക്കളും കുടുംബാംഗങ്ങളും ഒരുമിച്ചുകൂടിയായിരുന്നു ഡൽഹിയിലെ പ്രതിഷേധം.പ്രശസ്ത ഡോക്യുമെൻററി സംവിധായിക സാബ ദിവാെൻറ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നായിരുന്നു ‘നോട്ട് ഇന്‍ മൈ നെയിം’ കാമ്പയിനിെൻറ തുടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.