ഫ്രാൻസിൽ ഹെലികോപ്റ്റർ ഉപയോഗിച്ച് ജയിൽ ചാട്ടം
text_fieldsപാരിസ്: ഫ്രാൻസിലെ ഏറ്റവും കുപ്രസിദ്ധ കുറ്റവാളിയായിരുന്ന റെഡേയിൻ ഫെയ്ദ് ജയിലധികൃതരുടെ കണ്ണുവെട്ടിച്ച് ഹെലികോപ്റ്റർ മാർഗം ജയിൽ ചാടി.
റിയോ നഗരപ്രാന്ത പ്രദേശത്തെ ജയിലിൽനിന്നാണ് ഫെയ്ദും മൂന്ന് സഹതടവുകാരും ആയുധധാരികളായ സംഘത്തിെൻറ സഹായത്തോടെ പാരിസിലേക്ക് കടന്നത്.
ഹെലികോപ്റ്റർ പിന്നീട് പാരിസിെൻറ പരിസര പ്രദേശത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പ്രതികളെ കണ്ടെത്തുന്നതിനായി പൊലീസ് തിരച്ചിൽ ഉർജിതമാക്കി. 2013ൽ ഉത്തര ഫ്രാൻസിലെ ജയിലിൽ ഡൈനാമിറ്റ് ഉപയോഗിച്ച് മുമ്പും ഫെയ്ദ് ജയിൽ ചാടിയിരുന്നു. എന്നാൽ ആറാഴ്ചക്കുശേഷം വീണ്ടും വലയിലായി. 2010ൽ മോഷണശ്രമത്തിനിടെ നടന്ന െവടിവെപ്പിൽ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ ഇയാൾക്ക് കോടതി 25 വർഷം തടവുശിക്ഷ വിധിച്ചിരുന്നു. നിരവധി തവണ ടി.വിയിൽ പ്രത്യക്ഷപ്പെട്ട ഫെയ്ദ് തെൻറ സംഭവബഹുലമായ ജീവിതകഥ പുസ്തകമാക്കിയപ്പോൾ സഹഎഴുത്തുകാരനായും പ്രവർത്തിച്ചു. അമേരിക്കൻ സിനിമകളായ ‘സ്കാർഫേസും’ ‘ഹീറ്റു’മാണ് തെൻറ ക്രിമിനൽ ജീവിതത്തിൽ പ്രചോദനമായതെന്ന് ഫെയ്ദ് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.