നോത്രദാമിലെ ഒാർഗന്‍റെ അറ്റകുറ്റപ്പണി തുടങ്ങി; പൂർത്തിയാകാൻ നാലു വർഷം
text_fieldsപാരിസ്: ഏറെ പ്രശസ്തമായ നോത്രദാം കത്തീഡ്രലിലെ അതിപ്രസിദ്ധമായ ഒാർഗനിെൻറ അറ്റകുറ്റപ്പണിക്ക് തിങ്കളാഴ്ച തുടക്കമായി. 8000 പൈപ്പുകളുള്ള ഒാർഗനിെൻറ അറ്റകുറ്റപ്പണി പൂർത്തിയാകാൻ നാല് വർഷമെടുക്കും.
കീബോർഡുകൾ ഇളക്കി മാറ്റുന്ന ജോലിയാണ് ആദ്യം ആരംഭിച്ചത്. തുടർന്നാണ് പൈപ്പുകൾ ഇളക്കി മാറ്റുക. ഒാർഗനിെൻറ ഒാരോ ഭാഗവും ഇളക്കി മാറ്റി കത്തീഡ്രലിൽതന്നെ പ്രത്യേക കണ്ടെയ്നറുകളിൽ സൂക്ഷിക്കും. ഇൗ വർഷം അവസാനത്തോടെ മാത്രമേ പൂർണമായി ഇളക്കി മാറ്റാനാകൂ. തുടർന്ന് അതിസൂക്ഷ്മതയോടെ വൃത്തിയാക്കും. ഇതിനു ശേഷമായിരിക്കും പുനഃസ്ഥാപിക്കുക. ഒാർഗൻ പൂർണമായും വൃത്തിയാക്കാനും അറ്റകുറ്റപ്പണി നടത്താനും നാലു വർഷത്തോളം വേണ്ടിവരുമെന്നാണ് വിദഗ്ധർ പറയുന്നത്.
2019 ഏപ്രിൽ 16ന് നോത്രദാം കത്തീഡ്രലിലുണ്ടായ തീപിടിത്തത്തിലാണ് 1773ൽ സ്ഥാപിച്ച ഇൗ കൂറ്റൻ സംഗീതോപകരണത്തിന് കേടുപാടുകൾ സംഭവിച്ചത്. കത്തീഡ്രലിെൻറ മേൽക്കൂര അടക്കം തീപിടിത്തത്തിൽ നശിച്ചിരുന്നു. ഇൗയം കത്തിയത് അടക്കമുള്ള അവശിഷ്ടങ്ങൾ ഒാർഗനിലും പതിച്ചു. കാലാവസ്ഥ മാറ്റങ്ങൾ മൂലവും നാശം നേരിട്ടിട്ടുണ്ട്.
തീപിടിത്തത്തിൽ നശിച്ച നോത്രദാം കത്തീഡ്രലിൽനിന്ന് ഒരു വർഷത്തിലധികം സമയമെടുത്താണ് അവശിഷ്ടങ്ങൾ നീക്കിയത്. പുനർനിർമാണ പ്രവർത്തനങ്ങൾ ഇനിയും ആരംഭിച്ചിട്ടില്ല. പഴയ ഗരിമേയാടെ നോത്രദാം ദേവാലയം 2024ലെ പാരിസ് ഒളിമ്പിക്സിനു മുമ്പ് ജനങ്ങൾക്കായി തുറന്നുകൊടുക്കാനാകുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.