നോത്രദാം ദേവാലയം അഞ്ചുവർഷം കൊണ്ട് പുനർനിർമിക്കും –മാക്രോൺ
text_fieldsപാരിസ്: തീപിടിത്തത്തിൽ തകർന്ന നോത്രദാം ദേവാലയം അഞ്ചുവർഷം കൊണ്ട് പഴയതിലും മന ോഹരമായി പുനർനിർമിക്കുമെന്ന് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിെൻറ വാഗ് ദാനം. എന്നാൽ, അതിന് ദശകങ്ങൾ എടുക്കുമെന്നും ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടി വരു മെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം. നിർമാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്ക ൾ കണ്ടെത്തുകയും വിദഗ്ധരായ തൊഴിലാളികളുടെ അധ്വാനവുമാണ് ഏറ്റവും വലിയ വെല്ലുവി ളി.
തീപിടിത്തത്തിൽ പൂർണമായി കത്തിച്ചാമ്പലാകാതെ സംരക്ഷിക്കാൻ കഴിഞ്ഞെങ്കിലും ദേ വാലയത്തിെൻറ ഒാരോ ഭാഗത്തിനും കേടുപാട് സംഭവിച്ചിട്ടുണ്ട്. 1000 വർഷം പഴക്കമുള്ള സ്േ ട്രാസ്ബർഗ് കത്തീഡ്രൽ പുനരുദ്ധരിച്ച എറിക് ഫിഷറാണ് നോത്രദാം ദേവാലയം പുതുക്കിപ്പണിയാൻ ദശകങ്ങൾ എടുക്കുമെന്ന് അഭിപ്രായപ്പെട്ടത്. ഭീമമായ പണച്ചെലവുള്ള കാര്യമാണിതെന്നും ഒരുപാട് സമയമെടുക്കുമെന്നും യുനെസ്കോ ഡയറക്ടർ ജനറൽ ആന്ധ്രേ അസൂലെ പറഞ്ഞു. പുനരുദ്ധാരണപ്രവൃത്തിയിലേക്ക് ലോകവ്യാപകമായി സംഭാവനകളുടെ ഒഴുക്കാണ്. ഫ്രഞ്ച് ബിസിനസുകാരിൽ നിന്നും മറ്റുമായി ഇതുവരെ 80 കോടി ഡോളർ വാഗ്ദാനം ലഭിച്ചു.
ദേവാലയം ആറുദിവസത്തേക്ക് അടച്ചതായി ബിഷപ് പാട്രിക് ചൗവത് അറിയിച്ചു. ദേവാലയത്തിെൻറ ഗോപുരവും മേൽക്കൂരയും പൂർണമായി കത്തിനശിച്ചിരുന്നു. തീപിടിത്തത്തിൽ ദേവാലയത്തിെൻറ ഒരു ഭാഗം വളരെ ദുർബലമായിരിക്കുകയാണെന്ന് ചൗവത് പറഞ്ഞു. ഏതു ഭാഗമാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. അപകടത്തിെൻറ കാരണത്തെ കുറിച്ച് അന്വേഷണം തുടരുകയാണ്.
തീപിടിത്തം ഇസ്ലാംഭീതി വളര്‍ത്താനുള്ള അവസരമാക്കി മാറ്റാനും തീവ്രവലതുപക്ഷം ശ്രമിക്കുന്നുണ്ട്. രണ്ടു യുവാക്കളുടെ ചിത്രം പങ്കുവെച്ചുകൊണ്ട് തീപിടിത്തത്തില്‍ സന്തോഷിക്കുന്ന ജിഹാദുകള്‍ എന്നു കുറിച്ചാണ് മുസ്ലിം വിരോധിയായ പൊതുപ്രവര്‍ത്തക പമേല ഗെല്ലര്‍ ഭീതി പടര്‍ത്തുന്നത്. വെള്ളക്കാര്‍ക്ക് പൊരുതാനുള്ള ഊര്‍ജം നല്‍കുന്നതാണ് തീപിടിത്തമെന്നാണ് തീവ്രവലതുപക്ഷ നേതാവും വെളുത്തവര്‍ഗക്കാരനുമായ റിച്ചാര്‍ഡ് സ്പെന്‍സര്‍ കുറിച്ചത്.യൂറോപ്പിലെ തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരും നോത്രദാം തീപിടിത്തത്തെ ക്രിസ്ത്യാനികള്‍ക്കെതിരായ അസഹിഷ്ണുതയുമായി ബന്ധപ്പെടുത്തി പ്രചാരണം നടത്തുന്നുണ്ട്.
ഫ്രാന്‍സില്‍ മുമ്പ് നടന്ന ആക്രമണങ്ങളോട് ഈ സംഭവത്തെ ബന്ധപ്പെടുത്തിയാണ് ജർമനിയിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ ആള്‍ട്ടര്‍നേറ്റിവ് ഫോര്‍ ജര്‍മനിയുടെ നേതാവ് ആലിസ് വീഡല്‍ ട്വീറ്റ് ചെയ്തത്. ‘പരിശുദ്ധ വാരത്തില്‍ നോത്രദാം കത്തുന്നു. മാര്‍ച്ചിൽ സെൻറ് സൾപിസ് കത്തുന്നു. ഫെബ്രുവരിയില്‍ ഫ്രാന്‍സില്‍ നടന്നത് 47 ആക്രമങ്ങള്‍’ എന്നായിരുന്നു ട്വീറ്റ് ചെയ്തത്. യൂറോപ്പില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ വിവേചനവും അസഹിഷ്ണുതയും വലിയ തോതില്‍ വര്‍ധിച്ചിരിക്കുകയാണെന്നും അവര്‍ കുറിച്ചു.
മാര്‍ച്ച് 17ന് സെൻറ് സള്‍പിസ് പള്ളിയിലുണ്ടായ ചെറിയ അഗ്നിബാധയില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. ചെറിയ ചില കേടുപാടുകള്‍ പള്ളിക്കു സംഭവിച്ചിരുന്നു. തീപിടിത്തത്തിെൻറ പേരിൽ മുസ്ലിംകള്ക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളില്‍ ആശങ്കയറിയിച്ച് മുസ്ലിം സംഘടനകളും നേതാക്കളും രംഗത്തുവന്നു.
850 വർഷം പഴക്കമുള്ള യുനെസ്കോയുടെ പൈതൃക പട്ടികയിൽ പെട്ട കത്തീഡ്രൽ കത്തിനശിച്ചതിെൻറ പശ്ചാത്തലത്തിൽ മ്യൂസിയങ്ങളും ക്ഷേത്രങ്ങളുമുൾപ്പെടെയുള്ള ഇന്ത്യയിലെ ചരിത്രസ്മാരകങ്ങൾ സംരക്ഷിക്കാൻ നടപടിയെടുക്കണമെന്ന് ആഗോള പൈതൃക വിദഗ്ധർ ആവശ്യപ്പെട്ടു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.