ആണവകരാർ: ഇറാൻ-ഇ.യു ചർച്ച നാളെ
text_fieldsബ്രസൽസ്: ആണവകരാർവിഷയത്തിൽ ഇറാനുമായി യൂറോപ്യൻ യൂനിയൻ വ്യാഴാഴ്ച ചർച്ച നടത്തും. ഇതിനായി ഇറാനിയൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് ശരീഫിനെ യൂറോപ്യൻ യൂനിയൻ ക്ഷണിച്ചിട്ടുണ്ട്. ഇറാെൻറ ആണവപദ്ധതികളുമായി ബന്ധപ്പെട്ട് ആറ് ലോകരാജ്യങ്ങളും ഇറാനും തമ്മിലുണ്ടാക്കിയ കരാർ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂടിക്കാഴ്ച. 2015ൽ ഇറാനുമായുണ്ടാക്കിയ കരാറിൽനിന്ന് യു.എസ് പിന്മാറുമെന്ന് അറിയിച്ചതിന് പിന്നാലെ കരാർ പിൻവലിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേത്തുടർന്ന് കരാർ സംരക്ഷിക്കാനുള്ള യൂറോപ്യൻ രാജ്യങ്ങളുടെ ശ്രമത്തിെൻറ ഭാഗമായാണ് ചർച്ച. ഫ്രാൻസ്, ജർമനി, യു.െക എന്നീ രാജ്യങ്ങളിലെ പ്രതിനിധികളാണ് വ്യാഴാഴ്ച ചർച്ചയിൽ പെങ്കടുക്കുന്നത്. ഇറാെൻറ ആണവപദ്ധതികൾ അന്താരാഷ്ട്രതലത്തിൽ പങ്കുവെക്കുകയെന്ന ലക്ഷ്യത്തോടെ ആറ് പ്രധാന രാജ്യങ്ങളുമായാണ് ഇറാൻ കരാറിലേർപ്പെട്ടത്. ട്രംപ് അധികാരത്തിലെത്തിയശേഷം യു.എസ് കരാറിൽനിന്ന് പിന്മാറുന്നതായി അറിയിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.