2016ൽ വധശിക്ഷയുടെ എണ്ണം കുറഞ്ഞു –ആംനസ്റ്റി
text_fields
ലണ്ടൻ: മുൻ വർഷങ്ങളെ അപേക്ഷിച്ച് 2016ൽ വധശിക്ഷയുടെ എണ്ണം 36 ശതമാനം കുറഞ്ഞതായി ആംനസ്റ്റി ഇൻറർനാഷനൽ. ചൈനയൊഴികെയുള്ള രാജ്യങ്ങളിൽ കഴിഞ്ഞ വർഷം 1,032 വധശിക്ഷകൾ നടന്നതായാണ് ആംനസ്റ്റി റിപ്പോർട്ട്.
ഏറ്റവും കൂടുതൽ വധശിക്ഷ നടന്നത് ചൈനയിലാണ്. എത്രപേരുടെ വധശിക്ഷ നടപ്പാക്കിയെന്നതിെൻറ കൃത്യമായ കണക്ക് ചൈനീസ് അധികൃതർ പുറത്തുവിട്ടിട്ടില്ല. ഇറാനും സൗദിയുമാണ് തൊട്ടുപിന്നിലുള്ളത്. ഇറാനിൽ കഴിഞ്ഞ വർഷം 567 പേരെ കഴുവേറ്റി. മുൻവർഷത്തെ അപേക്ഷിച്ച് 28 ശതമാനം കുറവാണിത്.
സൗദിയിൽ കഴിഞ്ഞവർഷം 154 പേരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. അതേസമയം, ഇൗജിപ്തിൽ കഴുേവറ്റിയവരുടെ എണ്ണം വർധിച്ചു. 2015ൽ 22 പേരുടെ വധശിക്ഷ നടപ്പാക്കിയ സ്ഥാനത്ത് ഇക്കുറിയത് 44 ആയി വർധിച്ചു.കൂടുതലും വധശിക്ഷ നടന്നത് പശ്ചിമേഷ്യൻ-വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലാണ്-856. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 28 ശതമാനം കുറവാണിത്.
ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കിയ ആദ്യ അഞ്ചുരാജ്യങ്ങളിൽ ഇക്കുറി യു.എസിെൻറ പേരില്ല. യു.എസിൽ കഴിഞ്ഞ വർഷം 20 പേരെയാണ് തൂക്കിലേറ്റിയത്. പാകിസ്താനിൽ 87 പേരുടെ ശിക്ഷ നടപ്പാക്കി. ഉത്തര കൊറിയയിലെ കണക്കും ലഭിച്ചിട്ടില്ല. കഴിഞ്ഞ വർഷം 55 രാജ്യങ്ങളിലായി 3,117 പേരെയാണ് വധശിക്ഷക്കു വിധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.