Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ്രി​ട്ട​നി​ല്‍...

ബ്രി​ട്ട​നി​ല്‍ ഭ​വ​ന​ര​ഹി​ത​രി​ൽ  മ​ര​ണ​നി​ര​ക്ക് ഉ​യ​ർ​ന്നു

text_fields
bookmark_border
ബ്രി​ട്ട​നി​ല്‍ ഭ​വ​ന​ര​ഹി​ത​രി​ൽ  മ​ര​ണ​നി​ര​ക്ക് ഉ​യ​ർ​ന്നു
cancel

ല​ണ്ട​ൻ: ബ്രി​ട്ട​നി​ല്‍ ഭ​വ​ന​ര​ഹി​ത​ര്‍ക്കി​ട​യി​ലെ മ​ര​ണ​നി​ര​ക്കി​ല്‍ ക​ഴി​ഞ്ഞ​വ​ർ​ഷം വ​ന്‍ വ​ര്‍ധ​ന​വ്.  തെ​രു​വു​ക​ളി​ലും താ​ല്‍ക്കാ​ലി​ക താ​മ​സ സ്ഥ​ല​ങ്ങ​ളി​ലു​മ​ായി അ​ന്തി​യു​റ​ങ്ങു​ന്ന​വ​ര്‍ക്കി​ട​യി​ലെ മ​ര​ണ നി​ര​ക്കി​ല്‍  ക​ഴി​ഞ്ഞ​വ​ർ​ഷം  ഏ​ക​ദേ​ശം ഇ​ര​ട്ടി വ​ര്‍ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. നാ​ലു വ​ർ​ഷം മു​മ്പ്​ 31 മ​ര​ണം രേ​ഖ​പ്പെ​ടു​ത്തി​യ സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ​വ​ർ​ഷം മ​ര​ണ​സം​ഖ്യ 70  ആ​യി ഉ​യ​ര്‍ന്നു. ല​ണ്ട​ൻ, മാ​ഞ്ച​സ്​​റ്റ​ർ, ഗ്ലാ​സ്കോ തു​ട​ങ്ങി​യ ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്‌ കാ​ര്യ​മാ​യ വ​ർ​ധ​ന​വ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ധ​നി​ക രാ​ഷ്​​ട്ര​മാ​ണെ​ങ്കി​ലും ബ്രി​ട്ട​നി​ല്‍  ഏ​ക​ദേ​ശം 5000ത്തോ​ളം പേ​ര്‍ തെ​രു​വി​ല്‍ അ​ന്തി​യു​റ​ങ്ങു​ന്നു​വെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്ക്. സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റ്, കാ​ര്‍ പാ​ര്‍ക്കു​ക​ൾ, പ​ള്ളി ശ്മ​ശാ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്‌ ഭ​വ​ന​ര​ഹി​ത​ര്‍  കൂ​ടു​ത​ലാ​യും ത​മ്പ​ടി​ക്കു​ന്ന​ത്. ഭ​വ​ന​ര​ഹി​ത ജ​ന​സം​ഖ്യ​യി​ല്‍ 80 ശ​ത​മാ​നം പേ​രും ബ്രി​ട്ടീ​ഷ്‌ പൗ​ര​ന്മാ​രും  അ​ഞ്ചി​ലൊ​ന്ന് പേ​ര്‍ സ്ത്രീ​ക​ളു​മാ​ണ്.  

നി​ല​വി​ല്‍ ഭ​ര​ണ​ത്തി​ലി​രി​ക്കു​ന്ന യാ​ഥാ​സ്ഥി​തി​ക​വാ​ദി​ക​ളാ​യ ടോ​റി സ​ര്‍ക്കാ​ര്‍ സാ​മൂ​ഹി​ക​ക്ഷേ​മ പ​രി​പാ​ടി​ക​ളി​ല്‍ വ​രു​ത്തി​യ  മാ​റ്റ​ങ്ങ​ളാ​ണ് ഭ​വ​ന​ര​ഹി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍ വ​ർ​ധ​ന​വു​ണ്ടാ​കാ​ന്‍ കാ​ര​ണ​മെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathbritainworld newsmalayalam newsHomeless
News Summary - The number of homeless people dying on Britain’s streets has doubled-World news
Next Story