ബ്രിട്ടനില്‍ ഭവനരഹിതരിൽ മരണനിരക്ക് ഉയർന്നു
text_fieldsലണ്ടൻ: ബ്രിട്ടനില്‍ ഭവനരഹിതര്‍ക്കിടയിലെ മരണനിരക്കില്‍ കഴിഞ്ഞവർഷം വന്‍ വര്‍ധനവ്. തെരുവുകളിലും താല്‍ക്കാലിക താമസ സ്ഥലങ്ങളിലുമായി അന്തിയുറങ്ങുന്നവര്ക്കിടയിലെ മരണ നിരക്കില്‍ കഴിഞ്ഞവർഷം ഏകദേശം ഇരട്ടി വര്‍ധനവാണ് രേഖപ്പെടുത്തിയത്. നാലു വർഷം മുമ്പ് 31 മരണം രേഖപ്പെടുത്തിയ സ്ഥാനത്ത് കഴിഞ്ഞവർഷം മരണസംഖ്യ 70 ആയി ഉയര്‍ന്നു. ലണ്ടൻ, മാഞ്ചസ്റ്റർ, ഗ്ലാസ്കോ തുടങ്ങിയ നഗര പ്രദേശങ്ങളിലാണ് കാര്യമായ വർധനവ് രേഖപ്പെടുത്തിയത്.
ധനിക രാഷ്ട്രമാണെങ്കിലും ബ്രിട്ടനില്‍ ഏകദേശം 5000ത്തോളം പേര് തെരുവില്‍ അന്തിയുറങ്ങുന്നുവെന്നാണ് ഔദ്യോഗിക കണക്ക്. സൂപ്പര്‍ മാര്‍ക്കറ്റ്, കാര്‍ പാര്‍ക്കുകൾ, പള്ളി ശ്മശാനങ്ങള്‍ എന്നിവിടങ്ങളിലാണ് ഭവനരഹിതര്‍ കൂടുതലായും തമ്പടിക്കുന്നത്. ഭവനരഹിത ജനസംഖ്യയില്‍ 80 ശതമാനം പേരും ബ്രിട്ടീഷ് പൗരന്മാരും അഞ്ചിലൊന്ന് പേര് സ്ത്രീകളുമാണ്.
നിലവില്‍ ഭരണത്തിലിരിക്കുന്ന യാഥാസ്ഥിതികവാദികളായ ടോറി സര്‍ക്കാര്‍ സാമൂഹികക്ഷേമ പരിപാടികളില്‍ വരുത്തിയ മാറ്റങ്ങളാണ് ഭവനരഹിതരുടെ എണ്ണത്തില്‍ വന്‍ വർധനവുണ്ടാകാന്‍ കാരണമെന്ന് വിലയിരുത്തപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.