10 ലക്ഷം ജീവിവർഗങ്ങൾ വംശനാശത്തിെൻറ വക്കിൽ
text_fieldsലണ്ടൻ: മനുഷ്യൻ കാരണം ഭൂമുഖത്തെ 10 ലക്ഷം ജീവിവർഗങ്ങൾ വംശനാശത്തിെൻറ വക്കിലെന്ന് യു.എൻ പഠനറിപ്പോർട്ട്. മനുഷ്യപ്രവൃത്തികൾ ഭൂമിയുടെ ആവാസ വ്യവസ്ഥയെ തകർക്കുന്ന തിെൻറ തോത് സംബന്ധിച്ച് ഇതുവരെ തയാറാക്കിയതിൽവെച്ച് ഏറ്റവും സമഗ്രമായ റിപ്പോർട്ടാ ണ് തിങ്കളാഴ്ച പുറത്തുവന്നത്.
അതിവേഗം വളരുന്ന ജനസംഖ്യ, പ്രകൃതിവിഭവങ്ങളുടെ അത്യാർത്തിയോടുകൂടിയ ഉപഭോഗം, പ്രകൃതിനാശം തുടങ്ങിയവ ഭൂമിയുടെ താളംതെറ്റിക്കുകയാണ്. 80 ലക്ഷം വരുന്ന ജീവിവർഗങ്ങളിൽ എട്ടിലൊന്നും വംശനാശ ഭീഷണിയിലാണെന്നും യു.എൻ സമിതിയായ ഇൻറർ ഗവൺമെൻറൽ സയൻസ് -പോളിസി പ്ലാറ്റ്ഫോം ഓൺ ബയോഡൈവേഴ്സിറ്റി ആൻഡ് ഇക്കോസിസ്റ്റം സർവിസസ് (ഐ.പി.ബി.ഇ.എസ്) റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 50 രാജ്യങ്ങളിൽനിന്നുള്ള 145 വിദഗ്ധരാണ് റിപ്പോർട്ട് തയാറാക്കിയത്.
ചുരുങ്ങുന്ന ആവാസവ്യവസ്ഥ, കാലാവസ്ഥ വ്യതിയാനം, പരിസ്ഥിതി മലിനീകരണം, പ്രകൃതിചൂഷണം എന്നിവയാണ് ജീവിവർഗങ്ങൾക്ക് ഏറ്റവും ഭീഷണി സൃഷ്ടിക്കുന്നത്. 40 ശതമാനം ഉഭയജീവികൾ, 33 ശതമാനം പവിഴപ്പുറ്റുകൾ, മൂന്നിലൊന്ന് സമുദ്ര സസ്തനികൾ എന്നിവ വംശനാശത്തിെൻറ വക്കിലാണ്. 10 ശതമാനം പ്രാണിവർഗങ്ങളും വംശനാശ ഭീഷണി നേരിടുന്നു.
കാലാവസ്ഥ വ്യതിയാനത്തിലെന്നപോലെ മനുഷ്യൻതന്നെയാണ് ൈജവവൈവിധ്യ നാശത്തിലും പ്രതിസ്ഥാനത്ത്. വ്യവസായവിപ്ലവ കാലത്തിനുശേഷം കരഭാഗത്തെ 75 ശതമാനവും നാവിക മേഖലയിലെ 66 ശതമാനവും മാറ്റിമറിക്കപ്പെട്ടു. കഴിഞ്ഞ 50 വർഷത്തിനിടെ, ജനസംഖ്യ ഇരട്ടിയിലേറെയായി. 370 കോടിയിൽനിന്ന് 760 കോടിയിലേക്ക്. പ്രതിശീർഷ ഉൽപാദനം നാലിരട്ടി വർധിച്ചു. ഭൂമിയുടെ മൂന്നിലൊന്നും ശുദ്ധജല സ്രോതസ്സിെൻറ 75 ശതമാനവും വിള ഉൽപാദനത്തിനും കന്നുകാലികൾക്കും േവണ്ടിയാണ് ഉപയോഗിക്കുന്നത്.
ആഗോള ഭക്ഷ്യഉൽപാദനം 1970ലെ നിലയിൽനിന്ന് 300 ശതമാനമാണ് വർധിച്ചത്. 1870നുശേഷം പവിഴപ്പുറ്റുകളിൽ പകുതിയും നശിച്ചു. നഗരമേഖലയുടെ വ്യാപനം 1992നുശേഷം നൂറു ശതമാനമാണ്. 25 ദശലക്ഷം കിലോമീറ്റർ ടാറിട്ട പുതിയ റോഡുകളാണ് 2050ഓടെ പ്രതീക്ഷിക്കുന്നത്. ഇവയൊക്കെ ജീവിവർഗങ്ങളുടെ നിലനിൽപിനെ ഗുരുതരമായി ബാധിച്ചിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.