ഫ്രാൻസിൽ കുത്തേറ്റ് ഒരാൾ മരിച്ചു; തീവ്രവാദി ആക്രമണമെന്ന് സംശയം
text_fieldsപാരീസ്: സെൻററൽ പാരീസിൽ അക്രമിയുടെ കുത്തേറ്റ് ഒരാൾ മരിച്ചു. ശനിയാഴ്ച പ്രാദേശിക സമയം രാത്രി 9:30നാണ് സംഭവമുണ്ടായത്. അക്രമിയെ െപാലീസ് വെടിവെച്ചുകൊന്നു. ആക്രമണത്തിെൻറ ഉത്തരവാദിത്വം െഎ.എസ് ഏറ്റെടുത്തിട്ടുണ്ട്. രാത്രി വിനോദങ്ങളുെട പ്രധാനകേന്ദ്രമാണ് സെൻറൽ പാരീസ്. ഇവിടേക്കാണ് കത്തിയുമായി അക്രമി എത്തിയത്.
പൊലീസ് ഇയാളെ തടയാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടതിനെ തുടർന്ന് വെടിവെച്ച് കൊല്ലുകയായിരുന്നു. അക്രമിയിൽ നിന്ന് രക്ഷപ്പെടാൻആളുകൾ ഒളിച്ചിരുന്ന റസ്റ്റോറൻറുകളിലേക്കും കഫേകളിലേക്കും ഇയാൾ കടക്കാൻ ശ്രമിച്ചുവെങ്കിലും ജനങ്ങൾ ഇൗ നീക്കത്തെ പരാജയപ്പെടുത്തി. അക്രമത്തെ അപലപിച്ച ഫ്രഞ്ച് പ്രസിഡൻറ് ഇമാനുവൽ മാക്രോൺ കർശന നടപടി ഉണ്ടാവുമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.