ലോകത്തെ 42 സമ്പന്നരുടെ കൈയിൽ 370 കോടി ദരിദ്രരുടെ അത്രയും സ്വത്ത്
text_fieldsലണ്ടൻ: ലോകത്തെ സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം നാൾക്കുനാൾ വർധിക്കുകയാണെന്നതിന് തെളിവുമായി പഠന റിപ്പോർട്ട്. ലോക ജനസംഖ്യയിലെ 42 സമ്പന്നരുടെ കൈയിൽ 370 കോടി ദരിദ്രരുടെ അത്രയും സ്വത്തുണ്ടെന്ന് ‘ഒാക്സ്ഫാം’ എന്ന അന്താരാഷ്ട്ര ഏജൻസി പുറത്തുവിട്ട പഠനത്തിലാണ് ചൂണ്ടിക്കാണിക്കുന്നത്.
ലോകത്ത് കഴിഞ്ഞ വർഷം ഉൽപാദിപ്പിച്ച മൊത്തം സമ്പത്തിെൻറ 82 ശതമാനവും ഒരു ശതമാനം വരുന്ന സമ്പന്നരിലേക്കാണ് എത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ അഞ്ചുവർഷങ്ങളിലും ഒാക്സ്ഫാം ഇത്തരത്തിൽ ദരിദ്ര-സമ്പന്ന അന്തരം വെളിപ്പെടുത്തുന്ന റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ഇതിെൻറ തുടർച്ചയെന്നോണം തിങ്കളാഴ്ചയാണ് 2017ലെ സാമ്പത്തിക അന്തരം സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.
സമ്പത്തിെൻറ കേന്ദ്രീകരണം ഒരു ശതമാനം വരുന്ന കോടിപതികളിലേക്ക് നീങ്ങുന്നത് സമ്പദ്വ്യവസ്ഥയുടെ പരാജയത്തിെൻറ സൂചനയാണെന്ന് ഒാക്സ്ഫാം ചീഫ് എക്സിക്യൂട്ടിവ് റിപ്പോർട്ട് പുറത്തുവിട്ടുകൊണ്ട് പറഞ്ഞു. സ്വിറ്റ്സർലൻഡിലെ ദാവോസിൽ ലോകത്തെ സമ്പന്നരുടെ കൂട്ടായ്മയായ ലോക സാമ്പത്തിക ഫോറം നടക്കുന്നതിെൻറ പശ്ചാത്തലത്തിലാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
ലോക ജനസംഖ്യയിലെ 50 ശതമാനം പേർക്കും കഴിഞ്ഞ വർഷം സാമ്പത്തികമായി വളർച്ചയുണ്ടായിട്ടില്ല. 2006നും 2015നും ഇടയിൽ ശതകോടിപതികളുടെ സമ്പത്ത് 13 ശതമാനത്തിലേറെ വർധിച്ചു. എന്നാൽ, സാധരണ തൊഴിലാളികളുടെ കൂലിയിൽ ഇതിെൻറ പകുതിപോലും വർധനയുണ്ടായില്ല -ഒാക്സ്ഫാം റിപ്പോർട്ടിൽ പറയുന്നു.
സാമ്പത്തിക രംഗത്ത് സ്ത്രീകൾ പ്രത്യേകിച്ച് വിവേചനം നേരിടുന്നതായും ഒാക്സ്ഫാം ചൂണ്ടിക്കാണിക്കുന്നു. പുരുഷന്മാർക്ക് കിട്ടുന്നതിനെക്കാൾ കുറഞ്ഞ വേതനമാണ് മിക്ക തൊഴിലിടങ്ങളിലും സ്ത്രീകൾക്ക് ലഭിക്കുന്നത്. ലോകത്ത് തൊഴിലവസര-വേതന സമ്പ്രദായത്തിൽ നിലവിലുള്ള പുരുഷ-സ്ത്രീ അന്തരം മാറുന്നതിന് 217 വർഷെമങ്കിലുമെടുക്കുമെന്നും പഠനം പറയുന്നു.
സർക്കാറുകളുടെ നയരൂപവത്കരണത്തിലെ കോർപറേറ്റ് സ്വാധീനം, തൊഴിലാളി അവകാശ ലംഘനങ്ങൾ എന്നിവ അസമത്വം വർധിക്കുന്നതിെൻറ കാരണമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
വെള്ളിയാഴ്ച വരെയുള്ള കണക്കനുസരിച്ച് ആമസോൺ തലവൻ ജെഫ് ബെസോസ് ആണ് ലോകത്തെ ഏറ്റവും വലിയ സമ്പന്നൻ. ബ്ലൂംബർഗ് തലവനെ പിന്തള്ളിയാണ് 10,900 കോടി ഡോളർ ആസ്തിയുള്ള ബെസോസ് സമ്പന്നരിൽ മുൻപന്തിയിലെത്തിയത്. ദാവോസിൽ നടക്കുന്ന ഇക്കണോമിക് ഫോറത്തിൽ ബെസോസ് അടക്കമുള്ളവർ പെങ്കടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.