ഇന്ത്യയിൽ അറസ്റ്റിലായ സിഖുകാരെ മോചിപ്പിക്കണം: െഎക്യരാഷ്ട്ര സഭക്ക് മുന്നിൽ പ്രതിഷേധം
text_fieldsജെനീവ: ഇന്ത്യയിൽ അറസ്റ്റിലായ സിഖ് തീവ്രവാദികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് െഎക്യരാഷ്ട്ര സഭ ഒാഫീസിന് മുന്നിൽ പ്രതിഷേധവുമായി യു.കെയിലെ സിഖ് വംശജർ. പാകിസ്താെൻറ നിർദേശപ്രകാരം നടത്തിയ പ്രതിഷേധം ഇംഗ്ലണ്ടിലെ സിഖ് ഫെഡറേഷനാണ് ആസൂത്രണം ചെയ്തത്. ഇന്ത്യയിലെ വിഘടനവാദികളായ സിഖുകാരെ അനുകൂലിക്കുന്നവരാണ് ഫെഡറേഷന് പിന്നിൽ.
വർഷങ്ങൾക്ക് മുമ്പ് യു.കെയിലേക്കും യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയ ഇവർ ഇന്ത്യയിൽ പല തീവ്രവാദ പ്രവർത്തനങ്ങളിലും പങ്കാളികളായിട്ടുള്ളവരാണെന്ന് റിപ്പോർട്ടുകളുണ്ട്.
പഞ്ചാബിലെ നഭാ ജയിലിൽ വച്ച് ഹൃദയാഘാദം മൂലം മരണപ്പെട്ട ഖലിസ്ഥാൻ ലിബറേഷൻ ഫോഴ്സ് നേതാവ് ഹർമീന്ദർ സിങ് മിൻറൂവിനെ അനുകൂലിക്കുന്ന തരത്തിലുള്ള പോസ്റ്ററുകളും സിഖുകാർ യു.എന്നിെൻറ പുറത്ത് സ്ഥാപിച്ചിട്ടുണ്ട്.
മിൻറുവിന് പാകിസ്താെൻറ ഇൻറർ സർവീസ് ഇൻറലിജൻസിെൻറ സഹായം ലഭിക്കുന്നുണ്ടെന്നും പഞ്ചാബിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പാകിസ്താൻ സൈനിക തലത്തിലുള്ള സഹായം നൽകുന്നുണ്ടെന്നും ആരോപണമുയർന്നിരുന്നു. പത്തിലധികം തീവ്രവാദ കേസുകളും ഇയാളുടെ പേരിലുണ്ടായിരുന്നു.
2016ലും 2017ലുമായി രണ്ട് ഹിന്ദു നേതാക്കളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ബ്രിട്ടീഷ് സിഖ് ആക്ടിവിസ്റ്റായ ജഗതർ സിങ് ജോഹലിെൻറ അറസ്റ്റിലും സിഖുകാർ പ്രതിഷേധിച്ചു. ജഗദീഷ് ഗംഗ്നേജ, രവീന്ദർ ഗോസൈൻ എന്നിവരായിരുന്നു കൊല്ലപ്പെട്ടത്. ഖലിസ്ഥാൻ മൂവ്മെൻറിന് പണവും ആയുധങ്ങളും എത്തിച്ചു നൽകിയത് ജോഹലാണെന്നാണ് പൊലീസ് അന്ന് വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.