കശ്മീരിലെ വാർത്താവിനിമയ നിയന്ത്രണം നീക്കണമെന്ന് യു.എന്നിൽ പാകിസ്താൻ
text_fieldsജനീവ: ജമ്മു-കശ്മീരിലെ വാർത്താവിനിമയ നിയന്ത്രണം അടിയന്തരമായി നീക്കണമെന്ന് ഐക ്യരാഷ്ട്രസഭയിൽ പാകിസ്താൻ ആവശ്യപ്പെട്ടു. യു.എൻ മനുഷ്യാവകാശ കൗൺസിലിലാണ് ചൊ വ്വാഴ്ച പാകിസ്താൻ ഇൗ ആവശ്യം ഉന്നയിച്ചത്.
താഴ്വരയിലെ എല്ലാ രാഷ്ട്രീയ നേ താക്കളെയും ആക്ടിവിസ്റ്റുകളെയും വിട്ടയക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഫെബ്രുവരി 24 മുതൽ മാർച്ച് 20 വരെ സ്വിറ്റ്സർലൻഡിൽ നടക്കുന്ന കൗൺസിലിലെ 43ാം സെഷനിൽ പെങ്കടുക്കുന്ന പാക് മനുഷ്യാവകാശ മന്ത്രി ശിറീൻ മസരിയാണ് ഇക്കാര്യം ഉന്നയിച്ചത്. അന്താരാഷ്ട്ര സമൂഹത്തിെൻറ നിഷ്ക്രിയത്വം ഇന്ത്യക്ക് ധൈര്യം നൽകുന്നതായും അവർ ആരോപിച്ചു.
370ാം വകുപ്പ് റദ്ദാക്കിയതുൾപ്പെടെ കഴിഞ്ഞവർഷം ആഗസ്റ്റ് അഞ്ചിന് ഇന്ത്യ കൈക്കൊണ്ട എല്ലാ നടപടികളും പിൻവലിക്കണമെന്നും പാകിസ്താൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.