യു.എസുമായുള്ള ബന്ധം റദ്ദാക്കും –ഫലസ്തീൻ
text_fieldsജറൂസലം: വാഷിങ്ടൺ ഡി.സിയിലെ പി.എൽ.ഒ ഒാഫിസ് അടച്ചുപൂട്ടാനാണ് ട്രംപ് ഭരണകൂടത്തിെൻറ തീരുമാനമെങ്കിൽ യു.എസുമായുള്ള എല്ലാ ബന്ധവും വിേച്ഛദിക്കുമെന്ന് ഫലസ്തീൻ അധികൃതർ മുന്നറിയിപ്പുനൽകി. ഇതുസംബന്ധിച്ച ഒൗദ്യോഗികസന്ദേശം ഫലസ്തീൻ യു.എസിന് ൈകമാറിയിട്ടുണ്ട്.
വാഷിങ്ടൺ ഡി.സിയിലെ ഒാഫിസ് അടച്ചുപൂട്ടാൻ തീരുമാനിച്ചതായി യു.എസ് വിദേശകാര്യമന്ത്രാലയം അറിയിച്ചതായി പി.എൽ.ഒ സെക്രട്ടറി ജനറൽ സായെബ് രികാത് പറഞ്ഞു. ഒാഫിസ് തുറന്നതിനുശേഷം ആദ്യമായാണ് യു.എസിെൻറ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള തീരുമാനം. പശ്ചിമേഷ്യൻ പ്രതിസന്ധി പരിഹരിക്കാനുള്ള അന്തിമഘട്ടത്തിലേക്ക് കടക്കുന്ന അവസരത്തിൽ ഇസ്രായേൽ ട്രംപ് ഭരണകൂടത്തിൽ സമ്മർദം ചെലുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അന്താരാഷ്ട്ര ക്രിമിനൽകോടതിയിൽ(െഎ.സി.സി) അംഗമാവാനുള്ള ഫലസ്തീെൻറ തീരുമാനത്തെതുടർന്നാണ് യു.എസിെൻറ നീക്കം. ഫലസ്തീനികൾക്കെതിരായ ഇസ്രായേലിെൻറ യുദ്ധക്കുറ്റങ്ങൾ, അനധികൃത കുടിയേറ്റം തുടങ്ങിയവയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകുമെന്നും ഫലസ്തീൻ വ്യക്തമാക്കിയിരുന്നു. ഇസ്രായേലിനെതിരെ അന്വേഷണമാവശ്യപ്പെട്ട് െഎ.സി.സിയെ സമീപിക്കുന്നത് ചട്ടലംഘനമാണെന്നാണ് യു.എസ് വാദം. അേതസമയം, പ്രതികരിക്കാനില്ലെന്നും യു.എസും ഫലസ്തീനും തമ്മിലുള്ള വിഷയമാണെന്നും ഇസ്രായേൽ അധികൃതർ പറഞ്ഞു.
1994ലാണ് യു.എസിൽ പി.എൽ.ഒ ഒാഫിസ് തുറന്നത്. ഒാരോ ആറുമാസം കൂടുേമ്പാഴും ഒാഫിസ്പ്രവർത്തനം തുടരാനുള്ള ലൈസൻസ് വിദേശകാര്യമന്ത്രാലയം പുതുക്കിനൽകും. ഇത്തവണത്തെ കാലാവധി നവംബർ അവസാനം അവസാനിക്കും. തങ്ങൾക്കെതിരായ അതിക്രമങ്ങൾ അന്വേഷിക്കുന്നതിന് െഎ.സി.സിയെ സമീപിക്കുമെന്ന് സെപ്റ്റംബറിൽ ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് യു.എന്നിൽ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.