ഭൂദിനത്തിലെ ഇസ്രായേൽ കൂട്ടക്കൊല ആസൂത്രിതമെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച്
text_fieldsന്യൂയോർക്: ഭൂദിനത്തിൽ ഇസ്രായേലിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച ഫലസ്തീനികളെ വധിച്ച നടപടി നിയമവിരുദ്ധവും ആസൂത്രിതവുമായ നീക്കമാണെന്ന് മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ചിെൻറ റിപ്പോർട്ട്. ഏതെങ്കിലും സമരക്കാരൻ ഇസ്രായേൽ സേനാംഗങ്ങളെ ഗുരുതരമായി അപകടത്തിലാക്കുന്ന ഒരു നീക്കവും നടത്തിയതിന് തെളിവില്ല. നിയമവിരുദ്ധമായി മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥൻ വെടിവെക്കാനുള്ള നിർദേശം നൽകുകയായിരുന്നു- റിപ്പോർട്ടിൽ പറയുന്നു.
ഇസ്രായേൽ പിടിച്ചെടുത്ത വീടും ഭൂമിയും തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് ഫലസ്തീനികൾ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രക്ഷോഭം സംഘടിപ്പിച്ചത്. ഇതിനുനേരെ ഇസ്രായേൽ സേന നടത്തിയ വെടിവെപ്പിൽ 17പേർ കൊല്ലപ്പെടുകയും 1500പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഗസ്സയിൽ ചികിത്സസൗകര്യങ്ങൾ കുറവായതിനാൽ മരണസംഖ്യ കൂടുമെന്നാണ് റിപ്പോർട്ട്.
പതിറ്റാണ്ടിലേറെയായി കരയിലും കടലിലും ആകാശമാർഗവും ഇസ്രായേലിെൻറ ഉപരോധം നിലനിൽകുന്ന പ്രദേശമാണ് ഗസ്സ. 2014ലെ ഗസ്സ യുദ്ധത്തിന് ശേഷം ഇസ്രായേൽ നടത്തുന്ന ഏറ്റവും വലിയ കൂട്ടക്കുരുതിയാണ് ഭൂദിനത്തിൽ അരങ്ങേറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.