അനുരഞ്ജന വഴിയിൽ ചരിത്രമെഴുതി ഗസ്സയിലെ പ്രേത്യക മന്ത്രിസഭ യോഗം
text_fieldsഗസ്സ സിറ്റി: പതിറ്റാണ്ടോളം നീണ്ട ഹമാസ്-ഫതഹ് ഭിന്നതക്കൊടുവിൽ കഴിഞ്ഞ ദിവസം ഗസ്സയിൽ ചേർന്ന ഫലസ്തീൻ മന്ത്രിസഭയുടെ പ്രത്യേകയോഗം പുതിയ ചരിത്രമായി. ഫലസ്തീൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെയാണ് െഎക്യത്തിെൻറ സാധ്യതകൾ മുന്നോട്ടുവെച്ച് ഇരുവിഭാഗവും പ്രസിഡൻറിെൻറ ഗസ്സയിലെ ഒൗദ്യോഗിക വസതിയിൽ ഒന്നിച്ചിരുന്നത്.
ഭിന്നതകളെല്ലാം മറന്ന് ഒന്നാവുന്ന ചരിത്ര നിമിഷമാണ് ഇതെന്ന് മന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി റാമി ഹംദല്ല പറഞ്ഞു. ഹമാസ് നേതാക്കളുമായുള്ള അനുരഞ്ജന ചർച്ചകൾക്കായി തിങ്കളാഴ്ചയാണ് ഫലസ്തീൻ പ്രതിനിധിസംഘം ഗസ്സയിൽ എത്തിയത്. വൻ വരവേൽപാണ് ഹംദല്ലക്ക് ഗസ്സ നിവാസികൾ ഒരുക്കിയത്. സന്ദർശനം അവർ ആഘോഷമാക്കുന്ന കാഴ്ചയായിരുന്നു.
2007ൽ തെരഞ്ഞെടുപ്പിൽ തോറ്റതോടെയാണ് ഫതഹിന് ഗസ്സക്കുമേലുള്ള നിയന്ത്രണം നഷ്ടമായത്. ഇതോടെ ഹമാസും ഫതഹും തമ്മിൽ ചേരിതിരിഞ്ഞ് പ്രത്യക്ഷത്തിൽ ഏറ്റുമുട്ടൽ തുടങ്ങി. എന്നാൽ, അധികാരക്കൈമാറ്റത്തിന് സന്നദ്ധമാണെന്ന് ഹമാസ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചതോടെയാണ് അനുരഞ്ജനത്തിെൻറ വാതിലുകൾ തുറക്കപ്പെട്ടത്. ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസിെൻറ നിർദേശപ്രകാരം ഗസ്സയുടെ ഹൃദയത്തിൽനിന്നുകൊണ്ട് ലോകത്തോട് ചില കാര്യങ്ങൾ പറയുവാനാണ് തങ്ങൾ എത്തിയതെന്നും രാഷ്ട്രീയപരവും ഭൂമിശാസ്ത്രപരവുമായ െഎക്യം ഇല്ലാതെ വെസ്റ്റ് ബാങ്കിനും ഗസ്സക്കും നിലനിൽക്കാനാവില്ലെന്നും സന്ദർശനത്തിെൻറ ആദ്യ ദിവസം നടത്തിയ പത്രസമ്മേളനത്തിൽ ഹംദല്ല പറഞ്ഞിരുന്നു.
ഒത്തൊരുമയോടെ മുന്നോട്ടുപോയാൽ മാത്രമെ നമ്മുടെ ലക്ഷ്യങ്ങൾ നേടാനും ഫലസ്തീനിെൻറ രാഷ്ട്രീയ സംവിധാനത്തെ സംരക്ഷിക്കാനും കഴിയുകയുള്ളൂവെന്ന് മനസ്സിലാക്കുന്നുെവന്നും ഹംദല്ല കൂട്ടിച്ചേർത്തു. ഗസ്സമുനമ്പിലൂടെ ഫലസ്തീൻ അതോറിറ്റിയുടെ പ്രവർത്തകരെ കടത്തിവിടാത്തതടക്കമുള്ള നിരവധി പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് കമ്മിറ്റികൾ രൂപവത്കരിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
രണ്ടുവർഷത്തിനിടെ ആദ്യമായാണ് ഹംദല്ലയുടെ ഗസ്സ സന്ദർശനം. ഇൗജിപ്ഷ്യൻ അംബാസഡർ ഹാസെം ഖൈറാതിെൻറ നേതൃത്വത്തിലുള്ള സംഘം ഇൗ അനുരഞ്ജന ശ്രമങ്ങൾ വിലയിരുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.