പുരോഹിതർക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ നടപടിയില്ലാത്തത് നാണക്കേട് -മാർപാപ്പ
text_fieldsഡബ്ലിൻ: പുരോഹിതർ പ്രതിയാകുന്ന ലൈംഗികാതിക്രമ പരാതിയിൽ അധികാരികൾ നടപടിയെടുക്കാത്തത് സഭാസമൂഹത്തിനാകെ നാണക്കേടെന്ന് ഫ്രാൻസിസ് മാർപാപ്പ. ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടികളെടുക്കണം. നടപടികളെടുക്കാത്തതിനാലാണ് ഇത്തരത്തിലുള്ള പ്രവർത്തികൾ വർധിച്ചുവരുന്നത്. ഈ വിവാദങ്ങൾ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും മാർപാപ്പ പറഞ്ഞു. അയര്‍ലന്‍ഡിലെ ചരിത്രസന്ദര്‍ശനത്തിനിടെയാണ് വൈദികര്‍ക്കെതിരെ ഉയര്‍ന്ന ലൈംഗികപീഡന വിവാദങ്ങളിലുള്‍പ്പടെ ഫ്രാന്‍സിസ് മാര്‍പാപ്പ തന്‍റെ നിലപാട് ആവര്‍ത്തിച്ചത്.
പുരോഹിതരുടെ ലൈംഗിക പീഡനത്തിനിരയായ കുട്ടികളോടൊത്ത് മാർപാപ്പ ചെലവഴിക്കുകയും അവരുടെ പരാതികൾ കേൾക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ അഭ്യർഥന മാനിച്ചായിരുന്നു ഇത്. 39 വർഷത്തെ ഇടവേളക്ക് ശേഷമാണ് ക്രിസ്ത്യൻ രാജ്യമായ അയർലൻഡിൽ മാർപാപ്പയുടെ സന്ദർശനം. 1979ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് ഇതിനു മുമ്പ് അയർലൻഡ് സന്ദർശിച്ചത്. മൂന്നുവർഷത്തിലൊരിക്കൽ നടത്തുന്ന ആഗോള ക്രൈസ്തവ സമ്മേളനത്തിൽ പങ്കെടുക്കാൻ കൂടിയാണ് ഫ്രാൻസിസ് മാർപാപ്പ ഡബ്ലിനിലെത്തിയത്.
അയര്‍ലന്‍ഡ് പ്രധാനമന്ത്രി ലിയോ എറിക് വറാഡ്കര്‍ ഉള്‍പ്പടെയുള്ളവരുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രശ്‌നത്തില്‍ അടിയന്തിരമായി മാര്‍പാപ്പ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.