തൊഴിൽ പരിഷ്കാരം: പാരീസിൽ മെയ് ദിന പ്രതിഷേധ റാലിയിൽ സംഘർഷം
text_fieldsപാരീസ്: ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിെൻറ തൊഴിൽ നയ പരിഷ്കരണങ്ങൾക്കെതിരെ മെയ് ദിനത്തിൽ പാരീസിൽ നടന്ന പ്രതിഷേധറാലിയിൽ വൻ സംഘർഷം. പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടുകയായിരുന്നു.
കടകൾക്കും വാഹനങ്ങൾക്കും നേരെ പ്രതിഷേധക്കാർ വ്യാപകമായി ആക്രമണം അഴിച്ചുവിട്ടു. പ്രതിഷേധക്കാരെ പിരിച്ചു വിടാൻ പൊലീസ് ടിയർ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചു. സംഘർഷത്തെ തുടർന്ന് 200 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസുകാര്‍ ഉള്‍പ്പെടെ 4 പേര്‍ക്ക് ഗുരുതര പരിക്കേറ്റു.
സമാധാനപരമായി നടന്ന റാലിയില്‍ തീവ്ര ഇടതുപക്ഷ സംഘടനയായ ബ്ലാക്ക് ബ്ലോക്സ് നുഴഞ്ഞു കയറി അക്രമം നടത്തുകയായിരുന്നെന്നാണ് സര്‍ക്കാര്‍ വിശദീകരണം. അതേസമയം സമാധാനപരമായി നടന്ന റാലിക്ക് നേരെ പൊലീസ് അതിക്രമം കാണിച്ചെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്.
1200 പേർ മുഖം മൂടി ധരിച്ചുകൊണ്ടാണ് പ്രകടനം നടത്തതിയതെന്നും ആത്മാർഥമായാണ് റാലിയെങ്കിൽ എന്തിനു മുഖം മൂടി ധരിച്ചുവെന്നും സർക്കാർ വാക്താവ് ചോദിച്ചു. ഫ്രാൻസിെൻറ നിരവധി ഭാഗങ്ങളിൽ പ്രതിഷേധം ശക്തമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.