ആമസോണിൽ തത്തയുടെ ഒാൺലൈൻ ഷോപ്പിങ്
text_fieldsലണ്ടൻ: ആമസോണിെൻറ അലക്സ വോയ്സ് സർവിസ് ഉപയോഗിച്ച് തത്തകൾക്കും സാധനങ്ങൾ ഒാർഡർ ചെയ്യാമോ? ബ്രിട്ടനിൽ ഉടമസ്ഥയുടെ ശബ്ദത്തിൽ വളർത്തു തത്ത സാധനങ്ങൾ ഒാർഡർ ചെയ്തപ്പോൾ അലക്സക്ക് തിരിച്ചറിയാനേ സാധിച്ചില്ല. ‘ദ സൺ’ ആണ് രസകരമായ ഇൗ വാർത്ത റിപ്പോർട്ട് ചെയ്തത്. 13.50 ഡോളറിെൻറ (ഏകദേശം 875 രൂപ) സമ്മാനപ്പെട്ടിയാണ് തത്ത ഒാൺലൈൻ ഷോപ്പിങ് നടത്തിയത്. തെക്ക്-പടിഞ്ഞാറൻ ലണ്ടനിലെ കൊറീനെ പ്രിേട്ടാറിസ് എന്ന വീട്ടമ്മയുടെ തത്തയാണ് താരമായിരിക്കുന്നത്.
ഭർത്താവും കുട്ടികളും വീടുവിട്ടിറങ്ങിയാൽ തത്തയോട് സംസാരിച്ചിരിക്കുന്നത് പ്രിേട്ടാറിസിെൻറ പതിവായിരുന്നു. ഒടുവിൽ തത്ത പ്രിേട്ടാറിസിെൻറ ശബ്ദം പഠിച്ചെടുത്തു. ശബ്ദം പഠിച്ചതോടെ അലക്സ വെച്ചു പരീക്ഷണം നടത്തി. ഉപഭോക്താക്കളുടെ ശബ്ദം തിരിച്ചറിഞ്ഞ് ലോഗ് ഇൻ ചെയ്യാൻ പറ്റുന്ന അലക്സയിൽ തത്ത പ്രിേട്ടാറിസിെൻറ ശബ്ദത്തിൽ അലക്സ എന്നുവിളിച്ചു. ഉടൻതന്നെ എന്താണ് ഒാർഡർ ചെയ്യേണ്ടെതന്ന് ഉപകരണം തിരിച്ചുചോദിച്ചു. പിന്നീട് സ്മാർട്ട് ഫോണിൽ സാധനം വാങ്ങാൻ ഒാർഡർ ലഭിച്ചതായി പ്രിേട്ടാറിസിന് സന്ദേശവും ലഭിച്ചു. അന്വേഷണത്തിനൊടുവിലാണ് അവർ പ്രതിയെ കണ്ടുപിടിച്ചത്. ആമസോണിെൻറ, ശബ്ദം തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന ആപ് ആണ് അലക്സ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.