ഫോട്ടോഗ്രാഫർ പീറ്റർ ലിൻഡ്ബർഗ് അന്തരിച്ചു
text_fieldsബർലിൻ: വിഖ്യാത ജർമൻ ഫാഷൻ ഫോട്ടോഗ്രാഫർ പീറ്റർ ലിൻഡ്ബർഗ് അന്തരിച്ചു. 74 വയസ്സായിരുന്നു. നിരവധി അന്തർദേശീയ മാസികകൾക്കും ഫാഷൻ ഡിസൈനർമാർക്കുമൊപ്പം ജോലി ചെയ്തിട്ടുണ്ട് ഇദ്ദേഹം. ബ്രിട്ടനിലെ ഹാരി രാജകുമാരെൻറ ഭാര്യ മേഗൻ മാർകിൾ െഗസ്റ്റ് എഡിറ്ററായ വോഗ് മാഗസിനുവേണ്ടിയാണ് ഏറ്റവും ഒടുവിൽ ജോലിചെയ്തത്.
1990കളിൽ മോഡലുകളായ നവോമി കാംഫലിെൻറയും സിൻഡി ക്രഫോർഡിെൻറയും ഫോട്ടോകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധനേടിയത്. 1960കളിൽ ബർലിനിലെ ഫൈൻ ആർട്സ് അക്കാദമിയിൽനിന്ന് ബിരുദം നേടി. ഫോട്ടോഗ്രാഫറായ ഹാൻസ് ലുക്സിെൻറ അസിസ്റ്റൻറായാണ് കരിയറിെൻറ തുടക്കം. വാനിറ്റി ഫെയർ, ഹാർപേഴ്സ് ബസാർ, ദ ന്യൂയോർക്കർ എന്നീ മാസികകൾക്കായി പ്രവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.