ടൈറ്റാനിക് രക്ഷാപ്രവർത്തന ചിത്രങ്ങളടങ്ങിയ ആൽബത്തിന് 30ലക്ഷം
text_fieldsബോസ്റ്റൺ: ടൈറ്റാനിക് കപ്പൽ ദുരന്തത്തെ തുടർന്ന രക്ഷാപ്രവർത്തനത്തിെൻറതടക്കം അപൂർവ ചിത്രങ്ങളടങ്ങിയ ആൽബം 45,000 യു.എസ് ഡോളറിന്(ഏകദേശം 30ലക്ഷത്തോളം രൂപ) വിറ്റു. ലൂയി എം. ഒാഗ്ദൻ എന്നയാളുടെ ഉമസ്ഥതയിലുള്ള ആൽബമാണിത്.
ടൈറ്റാനിക് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ കപ്പലിൽ നിന്നാണ് ഇദ്ദേഹം ചിത്രങ്ങൾ പകർത്തിയിരുന്നത്. ഒാഗ്ദനും ഭാര്യയും നടത്തിയ ലോക സഞ്ചാരത്തിെൻറ ദൃശ്യങ്ങളടങ്ങിയ ചിത്രങ്ങളും ആൽബത്തിലുണ്ട്. ടൈറ്റാനിക് അപകടവുമായി ബന്ധപ്പെട്ട 50ചിത്രങ്ങളാണിതിലുള്ളത്. മുങ്ങിക്കൊണ്ടിരിക്കുന്ന ടൈറ്റാനിക്കിെൻറയും ബോട്ടുകളിൽ രക്ഷപ്പെട്ടവരുടെ ചിത്രങ്ങളുമെല്ലാം ഇതിൽ ഉൾപെടുന്നു. 1912 ഏപ്രിൽ 12നാണ് ടൈറ്റാനിക് അത്ലാൻറിക് സമുദ്രത്തിൽ മുങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.