മലേഷ്യൻ വിമാനം യുക്രെയ്നിൽ വെടിവെച്ചുവീഴ്ത്തിയ സംഭവം: വിചാരണ തുടങ്ങി
text_fieldsആംസ്റ്റർഡാം: 2014 ജൂൈല 17ന് യുക്രെയ്നിൽ മലേഷ്യൻ എയർലൈൻസിെൻറ എം.എച്ച് 17 വിമാനം വെട ിവെച്ചു വീഴ്ത്തി 298 പേർ കൊല്ലപ്പെട്ട സംഭവത്തിൽ നെതർലൻഡ്സിൽ വിചാരണ തുടങ്ങി. പ്രതികളായ മൂന്നു റഷ്യക്കാരുടെയും ഒരു യുക്രെയ്ൻ സ്വദേശിയുടെയും അഭാവത്തിലാണ് വിചാരണ. ഇവരുടെ അഭാവത്തിലും വിചാരണ മുന്നോട്ടുപോകാൻ കോടതി അനുമതി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആറു വർഷമായി കൊല്ലപ്പെട്ട വിമാന യാത്രികരുടെ ബന്ധുക്കൾ നീതിതേടി നടത്തിയ പോരാട്ടങ്ങൾക്കൊടുവിലാണ് വിചാരണ തുടങ്ങുന്നത്. നെതർലൻഡ്സ് തലസ്ഥാനമായ ആംസ്റ്റർഡാമിൽനിന്ന് ക്വാലാലംപുരിലേക്ക് പോവുകയായിരുന്ന ബോയിങ് 777 വിമാനമാണ് റഷ്യൻ നിർമിത മിസൈൽ തകർത്തത്. കിഴക്കൻ യുക്രെയ്ൻ റഷ്യൻ പിന്തുണയോടെ വിമതർ പിടിച്ചടക്കിയതിനെ തുടർന്നുള്ള ഏറ്റുമുട്ടലുകൾക്കിടയിലാണ് സംഭവം.
റഷ്യൻ സ്വദേശികളായ ഇഗോൾ ഗിർകിൻ, സെർജി ഡുബിൻസ്കി, ഒലെഗ് പുലാറ്റോവ്, യുക്രെയ്ൻ സ്വദേശി ലിയോണിഡ് ഖർചെങ്കോ എന്നിവർക്കെതിരെ ഡച്ച് പ്രോസിക്യൂട്ടർമാർ കഴിഞ്ഞവർഷം കുറ്റം ചുമത്തിയിരുന്നു. അതേസമയം, അപകടത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് റഷ്യ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. കോടതിക്ക് മേൽ നെതർലൻഡ്സ് സമ്മർദം ചെലുത്തുകയാണെന്ന് വെള്ളിയാഴ്ച കുറ്റപ്പെടുത്തിയിരുന്നു.
കോടതിയിൽ വിചാരണ തുടങ്ങുേമ്പാൾ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും അഭിഭാഷകരും മാധ്യമപ്രവർത്തകരും നിറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.