തെരേസ മേയ്ക്കുനേരെ വധശ്രമം: രണ്ടുപേർ അറസ്റ്റിൽ
text_fieldsലണ്ടൻ: പ്രധാനമന്ത്രി തെരേസ മേയിയെ വധിക്കാനുള്ള െഎ.എസ് ഭീകരരുടെ പദ്ധതി ബ്രിട്ടീഷ് സുരക്ഷ സേന തകർത്തു. ഡൗണിങ് സ്ട്രീറ്റിൽ സ്ഫോടനം നടത്താനായിരുന്നു ഭീകരർ പദ്ധതിയിട്ടിരുന്നത്.സംഭവവുമായി ബന്ധപ്പെട്ട് ലണ്ടനിലെ ഭീകരവിരുദ്ധ സേന രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നഇൗമുർറഹ്മാൻ(20), മുഹമ്മദ് ആഖിബ് ഇംറാൻ(21) എന്നിവരാണ് അറസ്റ്റിലായത്. ഭീകരക്കുറ്റം ചുമത്തിയ ഇവരെ ലണ്ടൻ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ഇവരെ ഇൗമാസം 20വരെ റിമാൻഡ് ചെയ്തു.
നവംബർ 28ന് പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിൽ ബോംബ് വെച്ച് തെരേസയെ വധിക്കാനായിരുന്നു അക്രമികൾ പദ്ധതിയിട്ടിരുന്നത്. ഡൗണിങ് സ്ട്രീറ്റിലെത്തിയ ഇവർ ബാഗിൽ ഒളിപ്പിച്ചിരുന്ന ബോംബ് ഗേറ്റിലൂടെ അകത്തേക്ക് എറിയുകയും കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് പിടികൂടിയ ഇവരെ ലണ്ടനിലും ബർമിങ്ഹാമിലും തടവിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.
ഭീകരവാദകുറ്റം ചുമത്തി ഇരുവരെയും ബുധനാഴ്ച വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിൽ ഹാജരാക്കി. കഴിഞ്ഞ 12 മാസത്തിനുള്ളിൽ ബ്രിട്ടനിൽ ഒമ്പത് ഭീകരാക്രമണങ്ങൾ പരാജയപ്പെടുത്തിയതായി സേനതലവൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.