വിവാദ ജുഡീഷ്യൽ പരിഷ്കാരങ്ങൾ പോളണ്ട് പ്രസിഡൻറ് വീറ്റോ ചെയ്തു
text_fieldsവാഴ്േസാ: പാർലമെൻറ് പാസാക്കിയ വിവാദ ജുഡീഷ്യൽ പരിഷ്കാരങ്ങൾ കനത്ത പ്രതിഷേധത്തെ തുടർന്ന് പോളണ്ട് പ്രസിഡൻറ് ആൻഡ്രേ ദൂദ വീറ്റോ ചെയ്തു. സുപ്രീംകോടതി ജഡ്ജിമാർക്ക് പകരം സർക്കാർ നോമിനികളെ വെക്കാൻ അടക്കമുള്ള മൂന്നു പരിഷ്കാരങ്ങൾക്കാണ് നേരത്തേ പാർലമെൻറ് അംഗീകാരം നൽകിയിരുന്നത്.
എന്നാൽ, ഇത് നിയമമാകുന്നതിന് പ്രസിഡൻറിെൻറ അംഗീകാരം തേടിയപ്പോഴാണ് ദൂദ ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് വീറ്റോ ചെയ്യാൻ സന്നദ്ധമായത്. പരിഷ്കാരങ്ങൾ റദ്ദാക്കിയില്ലെങ്കിൽ നടപടി നേരിടേണ്ടിവരുമെന്ന് നേരത്തേ യൂറോപ്യൻ കമീഷനും പോളണ്ടിന് മുന്നറിയിപ്പ് നൽകിയിരുന്നു. പുതിയ നിയമത്തിന് നീതിന്യായ സംവിധാനത്തെ ശക്തിപ്പെടുത്താൻ കഴിയില്ലെന്നാണ് പ്രസിഡെൻറന്ന നിലയിൽ താൻ കരുതുന്നതെന്ന് ദൂദ ദേശീയ ടെലിവിഷനിലൂടെ വ്യക്തമാക്കി.
പരിഷ്കാരത്തിൽ ഭേദഗതി കൊണ്ടുവന്നാൽ മാത്രമേ അംഗികാരം നൽകാനാവൂ എന്നും അദ്ദേഹം വ്യക്തമാക്കി. വീറ്റോ നടപടി രാജ്യത്ത് പാർലമെൻറും പ്രസിഡൻറും തമ്മിൽ സംഘർഷത്തിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിലുള്ള മുഴുവൻ സുപ്രീം കോടതി ജഡ്ജിമാരും രാജിവെച്ച് നീതിന്യായ മന്ത്രാലയത്തിെൻറ അനുമതിയുള്ളവർ മാത്രം തുടരുന്നതടക്കമുള്ള പരിഷ്കാരങ്ങളാണ് ജനങ്ങളെ നടപടിക്കെതിരെ തെരുവിലിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.