ഹോളോകോസ്റ്റ് അനുകൂല പരാമർശം; പോളണ്ടിൽ നിയമം കർശനമാക്കുന്നു
text_fieldsവാഴ്േസാ: ഹോളോകോസ്റ്റിനെ ലഘൂകരിച്ച് പരാമർശങ്ങൾ നടത്തുന്നത് തടയുന്നതിന് പോളണ്ടിൽ പുതിയ നിയമം കൊണ്ടുവരുന്നു. ഇതുസംബന്ധിച്ച ബില്ല് വ്യാഴാഴ്ച സെനറ്റ് പാസാക്കി. 57 സെനറ്റർമാർ ബില്ലിനെ അനുകൂലിച്ചപ്പോൾ 23 പേർ എതിർത്തു. പ്രസിഡൻറ് ആന്ദ്രെജ് ദുദ ഒപ്പുവെക്കുന്നതോടെ ബില്ല് നിയമമാകും.
ചരിത്രം തിരുത്താനുള്ള നീക്കമാണ് പോളണ്ടിേൻറതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ആരോപിച്ചു. ഭരണകക്ഷിയായ കൺസർവേറ്റിവ് പാർട്ടിയാണ് ബില്ല് അവതരിപ്പിച്ചത്.
ബില്ല് നിയമമാകുന്നതോടെ നാസി കൂട്ടക്കൊലയെ തെറ്റായി വ്യാഖ്യാനിക്കുന്നത് മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമാകും. അതിനിടെ, നീക്കത്തിൽ നിന്ന് പോളിഷ് സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് യു.എസിെൻറ പിന്തുണയോടെ ഇസ്രായേൽ രംഗത്തുവന്നിട്ടുണ്ട്. രണ്ടാം ലോകയുദ്ധകാലത്ത് ജൂതന്മാരുൾെപ്പടെ ലക്ഷക്കണക്കിന് ആളുകളെ നാസികൾ കൂട്ടെക്കാല ചെയ്ത സംഭവമാണ് ഹോളോകോസ്റ്റ്.
മാധ്യമങ്ങളിലും മറ്റും പോളിഷ് കോൺസെൻട്രേഷൻ ക്യാമ്പുകളെ പോളിഷ് കൂട്ടക്കൊല ക്യാമ്പുകളെന്ന് വിശേഷിപ്പിക്കുന്നത് തടയാൻ പോളിഷ് ഭരണകൂടം വർഷങ്ങളായി ആലോചിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.