Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസി.പി.ആർ നൽകുന്ന...

സി.പി.ആർ നൽകുന്ന പൊലീസ്​ നായയുടെ വിഡിയോ വൈറൽ

text_fields
bookmark_border
സി.പി.ആർ നൽകുന്ന പൊലീസ്​ നായയുടെ വിഡിയോ വൈറൽ
cancel

സമൂഹമാധ്യമങ്ങളി​െല പുതിയ താരം ഒരു കറുത്ത നായയാണ്. തളർന്നു വീണ ഒരു ജീവൻ രക്ഷിക്കാൻ ഒരു നിമിഷം പോലും പാഴാക്കാതെ സി.പി.ആർ നൽകുന്ന പോഞ്ചോ എന്ന നായയു​െട വിഡിയോ ആണ്​ ഇപ്പോൾ പ്രചരിക്കുന്നത്​. 

മാഡ്രിഡ്​ മുൻസിപ്പൽ ​െപലീസി​െല പോഞ്ചോ എന്ന നായയാണ്​ വിഡിയോയിലെ താരം. പൊലീസ്​ പരിശീലനത്തി​​​െൻറ ഭാഗമായി തളർന്നു വീഴുന്നവ​െര രക്ഷിക്കുന്നതിന്​ നായക്ക്​ പരിശീലനം നൽകുന്നതി​​​െൻറ വിഡി​േയാ മാഡ്രിഡ്​ ​െപാലീസാണ്​ ട്വിറ്ററിൽ പോസ്​റ്റ്​ ചെയ്​തത്​. 

ഉദ്യോഗസ്​ഥൻ തളർന്നു വീണപ്പോഴേക്കും എവിടെ നിന്നോ ഒാടി വരുന്ന പോഞ്ചോ വീണയാളുടെ ​െനഞ്ചത്ത്​ മുൻകാലുകൾ അമർത്തി സി.പി.ആർ നൽകുന്നു. മുകളിലേക്കും താഴേക്കും ചാടി വീണ്ടും ഇതാവർത്തിക്കുകയും ചെയ്യുന്നു. പിന്നീട്​ വീണയാളു​െട മുഖത്തോട്​ മുഖമടുപ്പിച്ച്​ ശ്വാസോച്ഛ്വാസം ശ്രദ്ധിക്കുന്നുമുണ്ട്​. 

ഇതോടൊപ്പം കഴുത്തിൽ ഘടിപ്പിച്ച പൊലീസ്​ ഫ്ലാഷ്​ ലൈറ്റും പ്രവർത്തിപ്പിക്കുന്നുണ്ട്​. അൽപ്പ സമയശേഷം വീണുകിടന്നയാൾ എഴുന്നേറ്റ്​ പോഞ്ചോയെ അഭിനന്ദിക്കുന്നതും വിഡിയോയിൽ കാണാം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newspolice dogCPRPolice Training
News Summary - Police Dog Tries To Revive Trainer -World News
Next Story