ട്രക്കിൽ വീണ്ടും മനുഷ്യക്കടത്ത്; ഗ്രീസിൽ 41 പേരെ രക്ഷപ്പെടുത്തി
text_fieldsആതൻസ്: ഇംഗ്ലണ്ടിൽ 39 പേർ ശീതീകരിച്ച ട്രക്ക് കണ്ടെയ്നറിൽ മരിച്ചനിലയിൽ കണ്ടെത്ത ിയതിനു പിന്നാലെ ഗ്രീസിലും സമാന സംഭവം. 41 അഭയാർഥികളെ കണ്ടെയ്നറിൽ കുത്തിനിറച്ച് കെ ാണ്ടുപോയ ട്രക്ക് ഗ്രീക്ക് നഗരമായ സാന്തിയിൽ പിടികൂടി. എല്ലാവരും സുരക്ഷിതരാണെന്ന ് പൊലീസ് അറിയിച്ചു. അഫ്ഗാൻ പൗരന്മാരാണ് ട്രക്കിലുണ്ടായിരുന്നത്. ഏഴുപേർക്ക് പ്രാഥമിക ശുശ്രൂഷ നൽകി. ജോർജിയക്കാരനായ ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അഭയാർഥികളെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
ഇംഗ്ലണ്ടിലെ എസെക്സിൽ 39 വിയറ്റ്നാം പൗരന്മാർ ട്രക്കിനുള്ളിൽ തണുത്തുറഞ്ഞ് മരണം വരിച്ചത് രാജ്യാന്തര തലത്തിൽ വൻപ്രതിഷേധം തീർത്ത് ദിവസങ്ങൾക്കുള്ളിലാണ് സമാന സംഭവം. യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ ട്രക്കു വഴി അനധികൃത മനുഷ്യക്കടത്ത് വ്യാപകമാണെന്ന് ഇതു തെളിയിക്കുന്നു. ഫ്രഞ്ച്-ഇറ്റാലിയൻ അതിർത്തിയിൽ കഴിഞ്ഞ ദിവസം ലോറിയിൽ കടത്തിയ 31 പാക് പൗരന്മാരെ പിടികൂടിയിരുന്നു.
തുർക്കിയിൽനിന്ന് ഗ്രീസിലേക്ക് കടന്ന് ട്രക്കിൽ മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്ക് കടക്കുന്നതാണ് രീതി. ലക്ഷക്കണക്കിനു രൂപയാണ് ഓരോരുത്തരും കള്ളക്കടത്തുസംഘങ്ങൾക്ക് നൽകുന്നത്. ഗ്രീസിലെ ചില ദ്വീപുകളിൽ വൻതോതിലാണ് കുടിയേറ്റക്കാർ എത്തുന്നത്. ഇവർ പിന്നീട് ജർമനി ഉൾപ്പെടെ രാജ്യങ്ങളിലേക്ക് കടക്കുകയാണ് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.