പാരിസിൽ 2500 അഭയാർഥികളെ ഒഴിപ്പിച്ചു
text_fieldsപാരിസ്: യുദ്ധത്തിെൻറയും പട്ടിണിയുടെയും പിടിയിൽ നിന്ന് രക്ഷപ്പെടാൻ കടൽ കടന്നെത്തുന്ന അഭയാർഥികൾ പാരിസിൽ അഭയമില്ലാതെ അലയുന്നു. നഗരത്തിെൻറ വടക്കൻ ഭാഗത്ത് പരിതാപകരമായ സാഹചര്യത്തിൽ കഴിഞ്ഞിരുന്ന 2500ഒാളം വരുന്ന അഭയാർഥികളെ പാരിസ് പൊലീസ് വീണ്ടും ഒഴിപ്പിച്ചു. കഴിഞ്ഞ രണ്ടുവർഷത്തിനിടെ 34ാം തവണയാണ് അധികൃതരുടെ നടപടി. േമയ് ഒമ്പതിന് 1600 പേരെ ഇവിടെ നിന്ന് മാറ്റിയിരുന്നു. ആഴ്ച തോറും ഇരുനൂറിേലറെ പേർ പുതുതായി അഭയം തേടി ഇവിടെ എത്തുന്നുണ്ടെന്ന് സന്നദ്ധപ്രവർത്തകർ പറയുന്നു.
കഴിഞ്ഞ നവംബർ മുതൽ പാരിസിലെ പോർട്ട് ഡി ലാ ചാപ്പല്ലെക്കു ചുറ്റുമായി കഴിഞ്ഞുപോന്നവരെയാണ് ഏറ്റവും ഒടുവിൽ നീക്കിയത്. 60തോളം ബസുകളിലായി പാരിസിെൻറ പ്രാന്തത്തിൽ തന്നെയുള്ള ചില സ്ഥലങ്ങളിൽ ഇവരെ കൊണ്ടുപോയി ഇറക്കിയതായി പറയുന്നു. അവധിക്കാലമായതിനാൽ ഒഴിഞ്ഞുകിടക്കുന്ന സ്കൂൾ ജിംനേഷ്യങ്ങളിലാണ് ഇവരെ എത്തിച്ചതെന്നും റിപ്പോർട്ടുകൾ ഉണ്ട്. നടപടിയിൽ സന്നദ്ധസംഘങ്ങളും പൊലീസിനൊപ്പം ചേർന്നു.
1600ഒാളം പേരെയാണ് തങ്ങൾ ഇവിടെ പ്രതീക്ഷിച്ചതെന്നും എന്നാൽ, അഭയാർഥികൾ അതിൽ കൂടുതൽ ഉണ്ടായിരുെന്നന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കാടിനടുത്തുള്ള വിഖ്യാതമായ കാലെ ക്യാമ്പ് കഴിഞ്ഞ ഒക്ടോബറിൽ അടച്ചുപൂട്ടിയതോടെയാണ് പാരിസിലേക്ക് അഭയാർഥികൾ ചേക്കേറിത്തുടങ്ങിയത്. ഇതേത്തുടർന്ന് സുരക്ഷ, ശുചിത്വം എന്നിവയിൽ തദ്ദേശവാസികൾ ആശങ്കയിലാണെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പശ്ചിമേഷ്യ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്ന് തുർക്കി വഴി കടൽ കടന്ന് എത്തുന്നവരാണ് അഭയാർഥികളിൽ കൂടുതലും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.