പാരീസിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു
text_fieldsപാരിസ്: ഫ്രാൻസ് വീണ്ടും ഭീകരാക്രമണത്തിെൻറ നിഴലിൽ. മധ്യപാരിസിലെ ചാമ്പ്സ് എലീസിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ തോക്കുധാരി വെടിവെച്ചു. സംഭവത്തിൽ ഒരു പൊലീസുകാരൻ മരിക്കുകയും രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിവെപ്പിൽ അക്രമിയും കൊല്ലെപ്പട്ടു.
ആക്രമണത്തിെൻറ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. പൊലീസ്ബസിനുനേരെ അക്രമി വെടിയുതിർക്കുകയായിരുന്നു. കൃത്യം നടത്തിയതിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചുവീഴ്ത്തി. പ്രസിഡൻറ് തെരഞ്ഞെടുപ്പിെൻറ ആദ്യഘട്ടത്തിന് മൂന്നുദിവസം മാത്രം ശേഷിക്കെയാണ് സംഭവം. രണ്ടുപേരാണ് ആക്രമണം നടത്തിയതെന്നാണു പൊലീസ് നിഗമനം. അക്രമികളെ തിരിച്ചറിെഞ്ഞന്നും എന്നാൽ, വിവരങ്ങൾ വെളിപ്പെടുത്താനാവില്ലെന്നും പാരിസ് പ്രോസിക്യൂട്ടർ ഫ്രാങ്സ്വ മോലിൻസ് പറഞ്ഞു.
39 വയസ്സുള്ള ഫ്രാൻസ് സ്വദേശിയാണ് പിടിയിലായതെന്നാണ് വിവരം. ഇയാളുടെ പേര് കരീം ചെറൂഫിയാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമിയുപയോഗിച്ച കാറിൽനിന്നാണ് പൊലീസിന് വിവരം ലഭിച്ചത്. ഇയാൾ പൊലീസിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് 15 വർഷം ജയിൽശിക്ഷ അനുഭവിച്ചയാളാണെന്നും റിപ്പോർട്ടുണ്ട്. 2005ലാണ് കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ടത്. ആക്രമി 20 തവണ വെടിയുതിർത്തതായി പൊലീസ് പറഞ്ഞു. കിഴക്കൻ പാരിസിലെ ഇയാളുടെ താമസസ്ഥലം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. മുൻകരുതൽ നടപടിയുടെ ഭാഗമായി ജനങ്ങളോടു പ്രദേശം ഒഴിയാൻ പാരിസ് പൊലീസ് നിർദേശം നൽകി.
മരിച്ച പൊലീസ് ഉദ്യോഗസ്ഥനോടുള്ള ആദരസൂചകമായി തെരഞ്ഞെടുപ്പ് പ്രചാരണം നിർത്തിവെച്ചു. സംഭവം ഭീകരാക്രമണമാണെന്ന് ഫ്രഞ്ച് പ്രസിഡൻറ് ഫ്രാങ്സ്വ ഒാലൻഡ് പ്രഖ്യാപിച്ചു. സംഭവത്തെ കുറിച്ചു ചർച്ചചെയ്യാൻ ഉടൻ മന്ത്രിസഭായോഗം ചേരുമെന്നും ഫ്രഞ്ച് പ്രസിഡൻറ് അറിയിച്ചു. വിശദമായ അന്വേഷണത്തിനും ഉത്തരവിട്ടു. ഞായറാഴ്ചയാണ് ആദ്യഘട്ട പ്രസിഡൻറ് തെരഞ്ഞെടുപ്പ്. 2015 മുതൽ ഫ്രാൻസിൽ അടിയന്തരാവസ്ഥ തുടരുകയാണ്. 2015 മുതൽ നിരവധി ആക്രമണപരമ്പരകളാണ് ഫ്രാൻസിൽ നടന്നത്. ആക്രമണത്തെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് അപലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.