ജോൺ കെറിയുടെ ഇറാൻ സന്ദർശനം നയവിരുദ്ധമെന്ന് യു.എസ്
text_fieldsവാഷിങ്ടൺ: യു.എസ് മുൻ വിദേശകാര്യ സെക്രട്ടറി ജോൺ കെറിയുടെ ഇറാൻ സന്ദർശനം നയവിരുദ്ധമെന്ന് ആരോപണം. ഇപ്പോഴത്തെ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ ആണ് ആരോപണത്തിന് തുടക്കമിട്ടത്. അധികാരമൊഴിഞ്ഞതിനു ശേഷം മൂന്നോ നാലോ തവണ ഇറാൻ വിദേശകാര്യ മന്ത്രി ജാവേദ് സരീഫുമായി കൂടിക്കാഴ്ച നടത്തിയ കാര്യം കെറി സമ്മതിച്ചിരുന്നു. ഇത് യു.എസിെൻറ വിദേശകാര്യനയത്തിന് നിരക്കാത്തതാണെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ട്വിറ്ററിൽ കുറിക്കുകയും ചെയ്തു.
2015ൽ ഇറാനുമായുള്ള ആണവകരാറിന് അനുരഞ്ജന ശ്രമങ്ങൾ നടത്തിയ കെറി, എവരിഡേ ഇൗസ് എക്സ്ട്രാ എന്ന തെൻറ പുതിയ പുസ്തകത്തിെൻറ പ്രചാരണാർഥമാണ് സരീഫിനെ കണ്ടതെന്നാണ് വിശദീകരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.