പുരോഹിതരും ബിഷപ്പുമാരും കന്യാസ്ത്രീകളെ പീഡിപ്പിച്ചെന്ന് മാർപാപ്പ
text_fieldsവത്തിക്കാൻ സിറ്റി: കത്തോലിക്ക സഭയിൽ പുരോഹിതരും ബിഷപ്പുമാരും ദൈവദാസികളായ കന്യാസ്ത്രീകളെ ലൈംഗിക പീഡനത്തി നിരയാക്കിയെന്നും ഒരു സംഭവത്തിൽ ലൈംഗിക അടിമത്തത്തിനിടയാക്കിയെന്നും ഫ്രാൻസിസ് മാർപാപ്പ. ഏറെയായി കത്തോലിക്ക സഭയിൽ ഇൗപ്രശ്നം നിലനിൽക്കുന്നുണ്ടെന്നും സ്ത്രീകളെ രണ്ടാംതരം വിഭാഗമായി കാണുന്നതാണ് അടിസ്ഥാനപ്രശ്നമെന ്നും മാർപാപ്പ കുറ്റപ്പെടുത്തി. ചരിത്രംകുറിച്ച പശ്ചിമേഷ്യൻ പര്യടനം പൂർത്തിയാക്കി മടങ്ങവെ ഒൗദ്യോഗിക വിമാനത് തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് പ്രതികരണം. ആദ്യമായാണ് കന്യാസ്ത്രീകൾക്കെതിരായ ലൈംഗികപീഡനത്തെ കുറിച്ച് ഫ്രാൻസിസ് മാർപാപ്പ പരസ്യമായി പ്രതികരിക്കുന്നത്.
ബിഷപ്പുമാരുൾപ്പെടെ പുരോഹിതർ കന്യാസ്ത്രീകളെ പീഡിപ്പിക്കുന്ന സംഭവങ്ങളുണ്ട്. ആരോപണത്തെ കുറിച്ച് സഭക്ക് േബാധ്യമുണ്ട്. പ്രശ്നം ഇപ്പോഴും നിലനിൽക്കുകയാണ്. വിഷയം കൈകാര്യംചെയ്യാനുള്ള നടപടികൾ ഏറെയായി സ്വീകരിച്ചുവരുകയാണ്. നിരവധി പുരോഹിതരെ സംഭവവുമായി ബന്ധപ്പെട്ട് ഇതിനകം പുറത്താക്കിയെന്നും അദ്ദേഹം പറഞ്ഞു. ‘ലൈംഗികാടിമത്തം ശ്രദ്ധയിൽപെട്ടതിനെതുടർന്ന് ഒരു വനിതാസഭ മൊത്തത്തിൽ പിരിച്ചുവിടാൻ മുൻ മാർപാപ്പ ബെനഡിക്ട് ഒന്നാമൻ ധൈര്യം കാണിച്ചു. ചില സഭകളിൽ, പ്രത്യേകിച്ച് പുതുതായി നിലവിൽവന്നവയിലാണ് ലൈംഗികപീഡനം സംഭവിച്ചത്’ -മാർപാപ്പ വിശദീകരിച്ചു.
ഫ്രാൻസിലെ സെൻറ് ജീൻ സഭയാണ് ലൈംഗികപീഡന വിവാദം പുറത്തുവന്നതിനെ തുടർന്ന് മുൻ മാർപാപ്പ പിരിച്ചുവിട്ടതെന്ന് പിന്നീട് വത്തിക്കാൻ മാധ്യമ ഒാഫിസ് അറിയിച്ചു. ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിലാണ് ലൈംഗിക പീഡന വിവാദം കൂടുതലായി രംഗത്തുവന്നത്. അടുത്തിടെ നിരന്തരം പീഡിപ്പിക്കപ്പെട്ടുവെന്ന കന്യാസ്ത്രീയുടെ പരാതിയിൽ ജലന്ധർ ബിഷപ് ഫ്രാേങ്കാ മുളക്കൽ അറസ്റ്റുചെയ്യപ്പെട്ടത് വാർത്തയായിരുന്നു. ചിലിയിൽ നിരവധി കന്യാസ്ത്രീകൾ കൂട്ടായി രംഗത്തെത്തിയതിനെ തുടർന്ന് കഴിഞ്ഞവർഷം അന്വേഷണം പ്രഖ്യാപിച്ചതും മാധ്യമശ്രദ്ധ നേടി. ഇറ്റലിയിലും സമാന ആരോപണങ്ങൾ ഉയർന്നു.
ദിവസങ്ങൾക്കുമുമ്പാണ് വത്തിക്കാനിലെ വനിതാ മാഗസിനായ ‘വിമെൻ ചർച് വേൾഡ്’ ലൈംഗിക പീഡനത്തിനെതിരെ ശക്തമായി രംഗത്തുവന്നത്. പീഡനത്തിന് മൗനാനുവാദം നൽകുന്ന സമീപനമുണ്ടായാൽ സ്ത്രീകൾക്കെതിരായ അടിച്ചമർത്തൽ അവസാനിക്കില്ലെന്ന് ലേഖനം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.