ലൈംഗികാതിക്രമം: പ്രസ്താവനയിൽ ക്ഷമ ചോദിച്ച് പോപ്
text_fieldsവത്തിക്കാൻ: ലൈംഗികാതിക്രമം മറച്ചുപിടിച്ച ബിഷപ്പിെന ന്യായീകരിച്ച് ചിലിയിൽ നടത്തിയ പ്രസ്താവനയിൽ ക്ഷമചോദിച്ച് പോപ് ഫ്രാൻസിസ്. കഴിഞ്ഞ ആഴ്ച നടത്തിയ പ്രസ്താവന പലരെയും വേദനിപ്പിച്ചതായി തിരിച്ചറിയുന്നതായി വ്യക്തമാക്കിയ പോപ്, ചിലിയിലെ ബിഷപ് ജുവാൻ ബാറോസ് നിരപരാധിയാണെന്ന് വിശ്വസിക്കുന്നതായി ആവർത്തിച്ചു. കഴിഞ്ഞ വ്യാഴാഴ്ച ചിലിയിൽ സന്ദർശനത്തിനിടെയാണ് പോപ് വിവാദ പരാമർശം നടത്തിയത്. ബിഷപ് ബാറോസിനെതിരെ തെളിവു കൊണ്ടുവന്നാൽ പ്രതികരിക്കാമെന്നായിരുന്നു പ്രസ്താവന.
ഇതിനെ തുടർന് വാർത്തസമ്മേളനം നടത്തിയ ഇരകളിൽ ചിലർ പോപ്പിെൻറ പ്രസ്താവന അസ്വീകാര്യവും കുറ്റകരവുമാണെന്ന് പ്രതികരിച്ചിരുന്നു. ‘തെളിവ്’ എന്ന വാക്ക് ഉപയോഗിച്ചത് തെറ്റാണെന്നും അത് ഇരകളുടെ മുഖത്തടിക്കുന്നതിന് തുല്യമാണെന്നുമാണ് മാപ്പു പറഞ്ഞ് പോപ് വ്യക്തമാക്കിയത്. ആൺകുട്ടികളെ ഒരു പുരോഹിതൻ ലൈംഗികമായി ചൂഷണംചെയ്ത സംഭവമാണ് വിവാദത്തിനിടയാക്കിയത്. ഇതിന് സാക്ഷിയാണ് ബിഷപ്പെന്നാണ് ഇരകളുടെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.