ചിലി സംഘർഷം അവസാനിപ്പിക്കണം –മാർപാപ്പ
text_fieldsവത്തിക്കാൻ സിറ്റി: സാമ്പത്തിക അസമത്വങ്ങളുടെ പേരിൽ ചിലിയിൽ മൂന്നാഴ്ചയോളമായി തു ടരുന്ന സംഘർഷം ചർച്ചയിലൂടെ അവസാനിപ്പിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. സംഘർഷത ്തിൽ 15 പേർ കൊല്ലപ്പെട്ടിരുന്നു. 200ലേറെ ആളുകൾ പരിക്കേറ്റ് ചികിത്സയിലാണ്. ചിലിയിലെ സം ഭവങ്ങൾ ആശങ്കജനകമാണെന്ന് പോപ് പറഞ്ഞു. സെൻറ് പീറ്റേഴ്സ്ബർഗിൽ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘർഷത്തെ തുടർന്ന് 20,000 പൊലീസുകാരെ രാജ്യത്തുടനീളം സുരക്ഷക്കായി നിയോഗിച്ചിരുന്നു. അസമത്വമില്ലാതാക്കാന്‍ പുതിയ സാമൂഹിക കരാറിന് രൂപം നല്കാന് പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ചക്ക് തയാറാണെന്ന് ചിലി പ്രസിഡൻറ് സെബാസ്റ്റ്യന്‍ പിനേര കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അടിയന്തരാവസ്ഥ തുടരുന്നതിനാല്‍ തലസ്ഥാന നഗരിയായ സാൻ ഡിയഗോയിലെ സ്കൂളുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്.
സംഘർഷത്തിെൻറ പേരിൽ 2600 പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മെട്രോ ടിക്കറ്റ് നിരക്ക് സര്‍ക്കാര്‍ വര്‍ധിപ്പിച്ചതിനെതിരെ ഒക്ടോബര്‍ ആറിനാണ് ചിലിയില്‍ ജനകീയ പ്രക്ഷോഭം ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.