കത്തോലിക്കാ സഭയിലെ പീഡനപരാതി: മാർഗ നിർദേശങ്ങളുമായി മാർപാപ്പ
text_fieldsവത്തിക്കാൻ സിറ്റി: കത്തോലിക്കാ സഭയിലെ പീഡനപരാതികൾ അന്വേഷിക്കാൻ മാർഗനിർദേശങ്ങളുമായി ഫ്രാൻസിസ് മാർപാപ്പ. പ രാതി സ്വീകരിക്കാൻ എല്ലാ രൂപതയിലും സംവിധാനം വേണം. വിശ്വാസികൾക്ക് നിർഭയമായി പരാതി നൽകാൻ അവസരമൊരുക്കണമെന്നും മാർപാപ്പയുടെ നിർദേശമുണ്ട്. പീഡന പരാതി ഉയർന്നാൽ 90 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്നും ഫ്രാൻസിസ് മാർപാപ്പ വ്യക്തമാക്കി.
പീഡന പരാതി അറിഞ്ഞാൽ വൈദികരും കന്യാസ്ത്രീകളും ഉടൻ റിപ്പോർട്ട് ചെയ്യണം. പീഡനപരാതികൾ മൂടിവെക്കാൻ ശ്രമമുണ്ടായാൽ അതും അറിയിക്കണം. പരാതിക്കാർക്കെതിരെ പ്രതികാര നടപടി സ്വീകരിക്കരുത്ത്. പീഡന പരാതികളെ കുറിച്ച് ആർച്ച് ബിഷപ്പ് വത്തിക്കാെന അറിയിക്കണം. രാജ്യത്തെ നിയമ സംവിധാനങ്ങളുമായി സഹകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
നേരത്തെ തന്നെ കത്തോലിക്കാ സഭയിലെ പീഡനപരാതികൾക്കെതിരെ ഫ്രാൻസിസ് മാർപാപ്പ രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തിൽ കർശന നടപടി ഉണ്ടാകുമെന്ന സൂചനയും അദ്ദേഹം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പീഡന പരാതികളിൽ സഭയിൽ നിന്ന് മാർഗനിർദേശങ്ങളുണ്ടാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.