നാഗസാകിയെ അതിജീവിച്ച പോസ്റ്റ്മാൻ അന്തരിച്ചു
text_fieldsടോക്കിയോ:രണ്ടാം ലോകമഹായുദ്ധത്തിൽ നാഗസാകിയിൽ അമേരിക്ക വർഷിച്ച അണുബോംബാക്രമണത്തെ അതിജീവിച്ച പോസ്റ്റുമാൻ സുമിതേരു താനിഗുച്ചി (88) ഒടുവിൽ മരണത്തിന് കീഴടങ്ങി. അർബുദത്തെ തുടർന്ന് തെക്ക്പടിഞ്ഞാറൻ ജപ്പാനിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
അണുബോംബാക്രമണത്തിെൻറ ഇരയായ താനിഗുച്ചി നിരായുധീകരണത്തിനായി ലോകമെമ്പാടും പ്രചരണം നടത്തിയിരുന്നു. താനിഗുച്ചിയുടെ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി അേദഹത്തെ നെബേൽ പുരസ്കാരത്തിന് ശിപാർശ ചെയ്തിരുന്നു.
1945ൽ അമേരിക്ക നാഗസാകിയിൽ അണുബോംബ് വർഷിച്ചപ്പോൾ പതിനാറുകാരനായ താനിഗുച്ചി സൈക്കിളിൽ യാത്രചെയ്യുകയായിരുന്നു. അന്ന് പോസ്റ്റുമാനായിരുന്ന സുമിതേരു താനിഗുച്ചി കത്തുകൾ നൽകാൻ വേണ്ടി പോവുകയായിരുന്നു. ബോംബാക്രമണത്തിൽ അദ്ദേഹത്തിന് ഗുരുതരമായി പൊള്ളലേറ്റു.
‘ബോംബ് വർഷിച്ച നാഗസാകിയിൽ നിന്നും ഒന്നര കിലോമീറ്റർ അകലെ സൈക്കിളിൽ പോയികൊണ്ടിരിക്കുകയായിരുന്നു. മഴവില്ലുപോലെ തെളിഞ്ഞ പ്രകാശത്തിനു പിന്നലെ ഇരുട്ടുപടരുകയും പ്രദേശമൊന്നാകെ തകരുകയും ചെയ്തു. തെറിച്ചു വീണ തെൻറ ഇടതുകൈയ്യുടെ വിരൽ തുമ്പിൽ നിന്നും മുതുകുവരെയുള്ള തൊലി പാടെ പൊള്ളി തൂങ്ങി. പതിയെ പുറത്തുതൊട്ടപ്പോൾ വസ്ത്രമൊന്നുമില്ലായിരുന്നു. ഇടതുകൈയ്യിലും മുതുകിലും പൂർണമായും പൊളളലേറ്റിരുന്നു. കണ്ണുതുറക്കുേമ്പാൾ ചുറ്റും കരിഞ്ഞ മൃതദേഹങ്ങളും തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ നിന്ന് ജീവനായുള്ള നിലവിളികളും, മാംസം അടർന്നു വീഴ്ന്നുകൊണ്ടിരുക്കുന്ന ജീവനുകൾ.. ആ പ്രദേശം തീകടലായി മാറിയിരുന്നു. അത് ഒരു നരകമായി’’– താനിഗുച്ചി ആ ദിവസത്തെ ഒാർത്തെടുത്തത് ഇങ്ങനെയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അദ്ദേഹം മൂന്നര വർഷമാണ് ആശുപത്രിയിൽ കഴിഞ്ഞത്. ശേഷം ആണവ നിരായുധീകരണ പ്രചരണവുമായി രാജ്യത്തും പുറത്തും സഞ്ചരിച്ചു. അദ്ദേഹത്തിെൻറ ജീവിതവും അനുഭവവുമായിരുന്നു പ്രചരണത്തിനായി ഉപയോഗിച്ചത്.
ആണവായുധങ്ങൾ മുനുഷ്യവംശത്തെ രക്ഷിക്കില്ലെന്നത് പുതുതലമുറ ഒാർമ്മിക്കണമെന്ന സന്ദേശമാണ് താനിഗുച്ചി പ്രചരിപ്പിച്ചത്. ആഗസ്റ്റ് ഒമ്പതിന് നാഗസാകിയിൽ യു.എസ് വർഷിച്ച പ്ളൂേട്ടാണിയം ബോംബാക്രമണത്തിൽ 74,000 പേരാണ് കൊല്ലപ്പെട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.