ചാൾസ് രാജകുമാരനും ‘പറുദീസയിൽ’ കുടുങ്ങി
text_fieldsലണ്ടൻ: ബ്രിട്ടീഷ് രാജ്ഞിയുടെ അനധികൃത നിക്ഷേപത്തിെൻറ കഥകൾ പുറംലോകത്തെ അറിയിച്ച പറുദീസ രേഖകളിൽ ഭർത്താവായ ചാൾസ് രാജകുമാരെൻറ പേരും.
ചാൾസിെൻറ സ്വകാര്യ എസ്റ്റേറ്റായ ഡച്ചി ഒാഫ് കോൺവാൾസിെൻറ പേരിൽ വിദേശരാജ്യങ്ങളിൽ അനധികൃത നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് പറുദീസ രേഖകൾ പുറത്തുവിട്ടിരിക്കുന്നത്. ബെർമുഡയിലുള്ള സുഹൃത്തിെൻറ ബിസിനസ് സ്ഥാപനത്തിലും ചാൾസ് നിക്ഷേപം നടത്തിയതായി വെളിപ്പെടുത്തുന്നുമുണ്ട്.
എന്നാൽ, തീർത്തും വൈകാരികമായ കാരണത്താലാണ് കമ്പനിയുടെ ബോർഡ് അംഗങ്ങൾ ഒാഹരി വാങ്ങിയതെന്നും വനനശീകരണത്തെ തടയാനും ഭൂമി സംരക്ഷിക്കാനുമാണ് നിക്ഷേപം നടത്തിയതെന്നുമാണ് രാജകുടുംബാംഗങ്ങളുടെ വാദം. 1960ൽ കേംബ്രിജ് യൂനിവേഴ്സിറ്റിയിലെ സുഹൃത്തായ ഹ്യൂഗ് വാൻ കറ്റ്സെം ആണ് ചാൾസ് രാജകുമാരെൻറ ഡച്ചി നിക്ഷേപം നടത്തിയ കമ്പനിയുടെ ഉടമ. കമ്പനി നികുതി വെട്ടിപ്പ് നടത്തിയതായി പറയുന്നില്ല. കൂടാതെ, രാജകുമാരന് നിക്ഷേവുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ നേരിട്ട് ബന്ധം ഇല്ലെന്നും പറയുന്നുണ്ട്.
1980ൽ ചാൾസ് രാജകുമാരൻ പ്രകൃതിയെ കുറിച്ച് നിരവധി പ്രസംഗങ്ങൾ നടത്തുകയും പുസ്തകങ്ങൾ എഴുതുകയും ചെയ്തിരുന്നു. 2008 ജനുവരിക്കുശേഷമാണ് ഒാഹരികൾ വാങ്ങുന്നത്. നിക്ഷേപം പുറത്തു വന്നതിലൂടെ കൂടുതൽ സുതാര്യത കൈവന്നതായി തൊഴിൽ എം.പിയും നികുതി പ്രചാരണപ്രവർത്തകനുമായ മാർഗരറ്റ് ഹോഡ്ജ് പറഞ്ഞു.
പാരഡൈസ് രേഖകൾ പുറത്തുവരുന്നതിന് മുമ്പ് രാജകുമാരെൻറ നിേക്ഷപങ്ങളെ പറ്റിയുള്ള രേഖകളൊന്നും പുറത്തുവിട്ടിട്ടില്ല. രാജകുടുംബത്തിെൻറ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ഇത്തരം നിക്ഷേപങ്ങൾ ഉൾെപ്പടുത്താത്തത് മനഃപൂർവമാണെന്നും നിക്ഷേപം മറച്ചുവെച്ചത് പാർലമെൻററി കമ്മിറ്റിയോടുള്ള തുടർച്ചയായ വെല്ലുവിളിയാണെന്നാണ് ആക്ഷേപം.1337ൽ എഡ്വാർഡ് മൂന്നാമനാണ് ഡച്ചി ഒാഫ് കോൺവെൽ സ്വകാര്യ എസ്റ്റേറ്റ് നിർമിച്ചത്. പിന്നീട് അദ്ദേഹത്തിെൻറ മകന് കൈമാറി. നിയമപ്രകാരം രാജകുടുംബത്തിലെ മുതിർന്ന അവകാശിക്കുള്ളതാണ് എസ്റ്റേറ്റിെൻറ അവകാശം. 23 രാജ്യങ്ങളിലായി 53,000 ഹെക്ടർ ഭൂമി ഡച്ചി ഒാഫ് കോൺവെലിന് സ്വന്തമായുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.