ലോകം ഇരുണ്ട ദിനങ്ങളിലേക്ക് മടങ്ങുകയാണെന്ന് ചാള്‍സ് രാജകുമാരന്‍
text_fieldsലണ്ടന്‍: ‘ജനപ്രിയ’വേഷം കെട്ടുന്നവരുടെ എണ്ണം ലോകത്ത് ഏറിവരുകയാണെന്നും അവര്‍ ന്യൂനപക്ഷങ്ങളുടെ വിശ്വാസങ്ങള്‍ക്കു പിന്നാലെ കൂടിയിരിക്കുകയാണെന്നും ബ്രിട്ടനിലെ ചാള്‍സ് രാജകുമാരന്‍. യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ സമീപനങ്ങളുടെയും നടപടികളുടെയും പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്‍െറ പ്രസ്താവന. എന്നാല്‍, വിമര്‍ശനത്തില്‍ എവിടെയും ട്രംപിനെ പേരെടുത്ത് പറഞ്ഞില്ല. ജനപ്രിയ നാട്യസംഘങ്ങളെല്ലാം ചേര്‍ന്ന് 1930കളിലെ ഇരുണ്ട ദിനങ്ങളിലേക്ക് ലോകത്തെ കൊണ്ടുപോവുകയാണ്. അസഹിഷ്ണുതക്കും തീവ്രവാദത്തിനു എതിരെ പോരാടുകയും ജീവന്‍ വെടിയുകയും ചെയ്തവരാണ് തന്‍െറ മാതാപിതാക്കളുടെ തലമുറയില്‍പെട്ടവര്‍.
2015ല്‍ മാത്രം 6.5കോടി പേര്‍ സ്വന്തം ദേശങ്ങളില്‍നിന്ന് നിഷ്കാസിതരായെന്ന് യു.എന്നിന്‍െറ കണക്കുകള്‍ ചൂണ്ടിക്കാട്ടി ചാള്‍സ് പറഞ്ഞു.
ബി.ബി.സി റേഡിയോയുടെ ‘തോട്ട് ഫോര്‍ ദ ഡേ’ പരിപാടിയിലായിരുന്നു ചാള്‍സിന്‍െറ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.