ഡയാന രാജകുമാരിയെ കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം: വാർത്ത വ്യാജം
text_fieldsലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബത്തിെൻറ നിർദേശപ്രകാരം ഡയാന രാജകുമാരിയെ താൻ കൊന്നുവെന്ന ചാരസംഘടന ഏജൻറ് വെളിപ്പെടുത്തിയെന്ന വാർത്ത വ്യാജം. ജൂൺ 20ന് പുറത്തുവന്ന വാർത്ത കഴിഞ്ഞദിവസം പലപത്രങ്ങളും ഏറ്റുപിടിച്ചിരുന്നു. മരണക്കിടക്കയിൽ കഴിയുന്ന എം.െഎ-5 ഏജൻറായിരുന്ന ജോൺ ഹോപ്കിൻസ് എന്നയാൾ വെളിപ്പെടുത്തിയെന്ന് യുവർന്യൂസ്വയർ.കോം ആണ് ആദ്യം പ്രസിദ്ധീകരിച്ചത്.
കോൺസ്പിറസി വാർത്തകൾ നൽകുന്നതിൽ കുപ്രസിദ്ധിയാർജിച്ച പോർട്ടലാണിത്. 1997 ആഗസ്റ്റ് 31ന് പാരിസിലുണ്ടായ വാഹനാപകടത്തിലാണ് ഡയാന കൊല്ലപ്പെട്ടത്. അപകടം ആസൂത്രിതമാണെന്നും രാജകുടുംബമാണ് കൊലപാതകത്തിനു പിന്നിലെന്നും അന്നുമുതൽ ചിലർ ആരോപിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.