ഇസ്രായേൽ അധികൃതരുമായി കൂടിക്കാഴ്ച: ബ്രിട്ടീഷ് മന്ത്രി പ്രീതി പേട്ടൽ പുറത്തേക്ക്
text_fieldsലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെയോ വിദേശകാര്യ മന്ത്രാലയത്തിെൻറയോ അനുമതിയില്ലാതെ ഇസ്രായേൽ രാഷ്ട്രീയനേതാക്കളുമായി രഹസ്യ ചർച്ച നടത്തിയ ഇന്ത്യൻ വംശജയും അന്താരാഷ്ട്ര വികസനകാര്യ സെക്രട്ടറിയുമായ പ്രീതി പേട്ടലിെൻറ രാജിക്കായി സമ്മർദം. സംഭവം വിവാദമായതോടെ, ആഫ്രിക്കൻ പര്യടനം റദ്ദാക്കി പ്രീതി ബ്രിട്ടനിലേക്ക് മടങ്ങിയിട്ടുണ്ട്.
നിയമവിരുദ്ധമായി പ്രവർത്തിച്ച മന്ത്രി രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കിയ സാഹചര്യത്തിൽ സന്ദർശനം റദ്ദാക്കി മടങ്ങിയെത്താൻ പ്രധാനമന്ത്രി തെരേസ മേയ് പ്രീതിയോട് ആവശ്യപ്പെടുകയായിരുന്നു. അവർ തിരിച്ചെത്തിയാലുടൻ രാജിക്കാര്യത്തിൽ തീരുമാനമുണ്ടായേക്കും. അങ്ങനെ വന്നാൽ ഒരാഴ്ചക്കിടെ തെരേസ മേയ് സർക്കാരിൽനിന്നും രാജിെവക്കേണ്ടിവരുന്ന രണ്ടാമത്തെ മന്ത്രിയാകും പ്രീതി പട്ടേൽ. ലൈംഗികാപവാദത്തിൽ കുടുങ്ങി ദിവസങ്ങൾക്ക് മുമ്പാണ് തെരേസ മന്ത്രിസഭയിലെ മൂന്നാമനായി അറിയപ്പെട്ടിരുന്ന പ്രതിരോധമന്ത്രി മൈക്കിൾ ഫാലൻ രാജിെവച്ചത്.
ഇക്കഴിഞ്ഞ ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് പ്രീതി ഇസ്രായേൽ അധികൃതരുമായി കൂടിക്കാഴ്ച നടത്തിയത്. യാത്രയെ കുറിച്ചുള്ള വിശദാംശങ്ങളും തെരേസ േമയ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായും അവർ ചർച്ച നടത്തിയെന്നാണ് വിവരം. ജൂലാൻ കുന്നുകളിലെ ഇസ്രായേൽ സൈനിക ആശുപത്രിയും പ്രീതി സന്ദർശിച്ചതായി റിപ്പോർട്ടുണ്ട്. നയതന്ത്രമര്യാദയനുസരിച്ച് ബ്രിട്ടീഷ് എം.പിമാരോ മന്ത്രിമാരോ ജൂലാൻ കുന്നുകൾ സന്ദർശിക്കുന്നതിന് വിലക്കുണ്ട്. 1967ൽ സിറിയയിൽനിന്ന് ഇസ്രായേൽ പിടിച്ചെടുത്ത മേഖലയാണ് ജൂലാൻ കുന്നുകൾ. സർക്കാരിെൻറ അനുമതിയില്ലാതെ ഇസ്രായേൽ അധികൃതരുമായി ആഗസ്റ്റിൽ അനധികൃത ചർച്ചകൾ നടത്തിയതിനെക്കുറിച്ചു വിമർശനങ്ങളുയർന്നപ്പോൾതന്നെ പ്രധാനമന്ത്രി പ്രീതിയെ താക്കീത് ചെയ്തിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞദിവസം പ്രധാനമന്ത്രിയോടു പ്രീതി മാപ്പുപറഞ്ഞതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
പിന്നീട് ഇസ്രായേൽ ഉദ്യോഗസ്ഥരുമായി ചർച്ചനടത്തിയ വിവരം പ്രീതിതന്നെ ട്വിറ്ററിലൂടെയും മറ്റും ചിത്രങ്ങൾ സഹിതം വെളിപ്പെടുത്തുകയുണ്ടായി. ഉഗാണ്ടയിൽനിന്നും 1960ൽ ഇംഗ്ലണ്ടിലേക്കു കുടിയേറിയ ഇന്ത്യൻ ദമ്പതികളുടെ മകളാണ് പ്രീതി പട്ടേൽ. 2010ലാണ് ആദ്യമായി എസെക്സിലെ വിത്തം പാർലമെൻറ് മണ്ഡലത്തിൽനിന്നും എംപിയായി തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 2015ലും 2017ലും പാർലമെൻറംഗമായി. ഡേവിഡ് കാമറൺ മന്ത്രിസഭയിൽ തൊഴിൽ മന്ത്രാലയത്തിെൻറയും പിന്നീട് ട്രഷറിയുടെയും ചുമതലയുള്ള സഹമന്ത്രിയായിരുന്നു. തെരേസ മേയുടെ മന്ത്രിസഭയിലും സ്ഥാനം ലഭിച്ച പ്രീതി പട്ടേൽ ബ്രിട്ടീഷ് പ്രധാനമന്ത്രിമാരുടെ ഇന്ത്യൻ സന്ദർശനത്തിലും ഇന്ത്യൻ നേതാക്കളുമായുള്ള നയതന്ത്രചർച്ചകളിലുമെല്ലാം നിർണായക പങ്ക് വഹിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.