പാർലമെന്റ് സസ്പെൻഷൻ: ബ്രിട്ടനിൽ വ്യാപക പ്രതിഷേധം
text_fieldsലണ്ടൻ: ബ്രെക്സിറ്റ് നടപടികൾ എളുപ്പമാക്കാൻ പാർലമെൻറ് സസ്പെൻഡ് ചെയ്യാനുള്ള പ്രധാനമ ന്ത്രി ബോറിസ് ജോൺസന്റെ നീക്കത്തിനെതിരെ ബ്രിട്ടനിൽ വ്യാപക പ്രതിഷേധം. ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് മാഞ്ചസ്റ്റർ, ലീഡ്സ്, യോർക്, ബെൽഫാസ്റ്റ് നഗരങ്ങളിലെ തെരുവിലിറങ്ങിയത്.
ലണ്ടൻ നഗരത്തിലെ വൈറ്റ്ഹാളിൽ നിരവധിപേർ തടിച്ചുകൂടി ബോറിസ് ജോൺസനെതിരെ മുദ്രാവാക്യം മുഴക്കി. വെസ്റ്റ്മിൻസ്റ്ററിൽ പ്രധാനമന്ത്രിക്ക് പിന്തുണയുമായി ചെറു സംഘവും നിരത്തിലിറങ്ങി.
ഒക്ടോബർ 31ന് ബ്രെക്സിറ്റ് നടപ്പാക്കുകയാണ് പ്രധാനമന്ത്രി ബോറിസ് ജോൺസെൻറ ലക്ഷ്യം. കരാറില്ലാതെ യൂറോപ്യൻ യൂനിയനിൽനിന്ന് പിന്മാറാനുള്ള ഏക വഴിയേ ഇനി ബ്രിട്ടെൻറ മുന്നിലുള്ളൂ. അത് എതിർക്കുന്നവരെ ഒതുക്കുകയാണ്. ഇതിനായി ബോറിസ് ജോൺസൺ പാർലമെൻറ് നടപടികൾ നിർത്തിവെക്കാൻ രാജ്ഞിയുടെ അനുമതി തേടികയും രാജ്ഞി നിരുപാധികം അംഗീകരിക്കുകയും ചെയ്തിരുന്നു. പാർലമെൻറ് നിർത്തിെവച്ച നടപടി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയും കഴിഞ്ഞദിവസം തള്ളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.