അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് ലണ്ടനിൽ പ്രക്ഷോഭം
text_fieldsലണ്ടൻ: ഡൽഹിയിലെ കലാപത്തിെൻറ പശ്ചാത്തലത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണം എന്നാവശ്യപ്പെട്ടും പൗരത്വ നിയമ ഭേദഗതിക്കെതിരെയുമായി ലണ്ടനിലെ ഇന്ത്യൻ ഹൈകമ്മീഷന് മുമ്പിൽ പ്രക്ഷോഭം. പാരിസിലും ബർലിനിലും അടക്കം യൂറോപ്പിലെ 17 നഗരങ്ങളിൽ അരങ്ങേറുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമാണ് വിദ്യാർഥികളും മനുഷ്യാവകാശ പ്രവർത്തകരും മറ്റും പങ്കെടുത്ത ലണ്ടനിലെ പ്രക്ഷോഭം.
‘ദ ഇൻഡ്യ സൊസൈറ്റി അറ്റ് ദ സ്കൂൾ ഒാഫ് ഒാറിയൻറൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസ് (SOAS)’, ‘സൗത്ത് ഏഷ്യൻ സ്റ്റുഡൻറ്സ് ഏഗെയ്ൻസ്റ്റ് ഫാസിസം ആൻഡ് സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ്’ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ലണ്ടനിലെ പ്രക്ഷോഭം. ഡൽഹി കലാപത്തിലെ ഇരകളോടൊപ്പം എന്ന സന്ദേശവുമായായാണ് വിദ്യാർഥികളടക്കം ഇവിടെ ഒരുമിച്ച് കൂടിയത്. ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കുക, കലാപത്തിന് വഴിമരുന്നിട്ട ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ പ്രക്ഷോഭകർ ഉന്നയിച്ചു.
ഡൽഹിയിലെ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് സർക്കാർ നരേന്ദ്ര മോദി സർക്കാറിനെ പ്രതിഷേധം അറിയിക്കണമെന്നും ലോകം ഈ അക്രമങ്ങൾക്കെതിരെ പ്രതിഷേധിച്ചില്ലെങ്കിൽ പ്രത്യാഘാതങ്ങൾ ഭീകരമായിരിക്കുമെന്നും പ്രക്ഷോഭകർ പറഞ്ഞു.
കലാപത്തിെൻറ ഇരകളോടൊപ്പം നിൽക്കുകയും അവർക്ക് സുരക്ഷയൊരുക്കാൻ പ്രയത്നിക്കുകയും ചെയ്ത ഇതര മത സമൂഹങ്ങളെ പ്രകീർത്തിക്കാനും പ്രക്ഷോഭകർ മറന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.