ലോക സാമ്പത്തിക ഉച്ചകോടി: ട്രംപിനെതിരെ ദാവോസിൽ പ്രതിഷേധം
text_fieldsദാവോസ്: ലോക സാമ്പത്തിക ഉച്ചകോടിയിൽ പെങ്കടുക്കാൻ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് എത്തുന്നതിനെതിരെ ദാവോസിൽ പ്രതിഷേധം. ദാവേസിലെ സൂറിച്ചിൽ ആയിരക്കണക്കിന് പേരാണ് കഴിഞ്ഞ ദിവസം പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
ട്രംപിനെ നാസികളോട് ഉപമിച്ചതടക്കമുള്ള പ്ലക്കാർഡുകളുമേന്തിയാണ് റാലി നടന്നത്. ലോക സാമ്പത്തിക ഉച്ചകോടിക്കും ട്രംപിനുമെതിരായാണ് തങ്ങളുടെ പ്രതിഷേധമെന്ന് റാലിയിൽ പെങ്കടുത്തവരിലൊരാൾ മാധ്യമങ്ങളോട് പറഞ്ഞു. ലോകത്തിലെ സമ്പന്നർ തമ്മിൽ നടക്കുന്ന ചർച്ചകൾക്കും സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കും എതിരായി ശത്രുത പരത്തുന്ന ഒരാൾക്കും സ്വിറ്റ്സർലൻഡിൽ സ്ഥാനമില്ലെന്ന് സംഘാടകർ അഭിപ്രായെപ്പട്ടു. സോഷ്യലിസ്റ്റുകൾ, പരിസ്ഥിതി പ്രവർത്തകർ, കുർദിഷ്, ഫലസ്തീൻ സംഘടനകൾ എന്നിവരാണ് റാലിയിൽ അണിനിരന്നത്.
അതിനിടെ, അടുത്ത ദിവസം ദാവോസിലെത്തുന്ന ട്രംപ് വിവിധ രാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് പത്രക്കുറിപ്പിൽ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചകോടിയെ അഭിമുഖീകരിച്ച് ട്രംപ് സംസാരിക്കുകയും ചെയ്യും. ബ്രിട്ടൻ, ഇസ്രായേൽ രാഷ്ട്രത്തലവന്മാരുമായാണ് പ്രധാന കൂടിക്കാഴ്ച. ഉത്തര കൊറിയൻ ഭീഷണി, െഎ.എസ് വിരുദ്ധ യുദ്ധം എന്നിവ ചർച്ചയിൽ വരും. ഇറാൻ ആണവ കരാർ വിഷയത്തിൽ വിവിധ യൂറോപ്യൻ രാജ്യങ്ങളെ ഇറാൻ ആണവ കരാർ വിഷയത്തിൽ യു.എസിെൻറ നിലപാടിലേക്കെത്തിക്കാനുള്ള ശ്രമങ്ങളും ചർച്ചയിലുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.