യു.എസ് നഗരങ്ങളിൽ ട്രംപിനെതിരെ സ്ത്രീകളുടെ റാലി
text_fieldsന്യൂയോർക്: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് അധികാരത്തിലേറിയതിെൻറ വാർഷികത്തിൽ അദ്ദേഹത്തിനെതിരെ പ്രതിഷേധവുമായി യു.എസ് നഗരങ്ങളിൽ സ്ത്രീകൾ വലിയതോതിൽ അണിനിരന്ന റാലികൾ അരങ്ങേറി. വാഷിങ്ടൺ, ന്യൂയോർക്, ഷികാഗോ, ഡൻവർ, ബോസ്റ്റൺ, ലോസ് ആഞ്ജലസ് തുടങ്ങി വലുതും ചെറുതുമായ നഗരങ്ങളിലെ തെരുവുകൾ സ്ത്രീകളാൽ നിറഞ്ഞു. 2017ൽ ട്രംപ് സർക്കാറിെൻറ ഉദ്ഘാടന ദിനത്തിലും സ്ത്രീകൾ അദ്ദേഹത്തിനെതിരെ തെരുവിലിറങ്ങിയിരുന്നു.
ന്യൂയോർക്കിൽ നടന്ന റാലിയിൽ രണ്ടുലക്ഷവും ലോസ് ആഞ്ജലസിൽ നടന്ന റാലിയിൽ 50,000ത്തിലധികവുമാളുകൾ പെങ്കടുത്തുവെന്ന് കരുതുന്നതായി പൊലീസ് അറിയിച്ചു. വൈറ്റ്ഹൗസിനുമുന്നിലും പ്രതിഷേധം അരങ്ങേറി. പിങ്ക് നിറത്തിലുള്ള തൊപ്പി ധരിച്ചാണ് അധികസ്ത്രീകളും റാലിക്കെത്തിയത്. ട്രംപിെൻറ കീഴിൽ ജനാധിപത്യം കുത്തഴിഞ്ഞതായി പ്രതിഷേധക്കാർ ആരോപിച്ചു.
അതേസമയം, പ്രതിഷേധക്കാരെ പരിഹസിച്ച് ട്രംപ് രംഗത്തെത്തി. നല്ല കാലാവസ്ഥയാണെന്നും സ്ത്രീകൾക്ക് മാർച്ച് നടത്താൻ പറ്റിയ ദിവസമാണെന്നുമായിരുന്നു പ്രസിഡൻറിെൻറ ആദ്യ കമൻറ്. സ്ഥലം കാലിയാക്കി, രാജ്യം മുമ്പ് നേടിയിട്ടില്ലാത്ത സാമ്പത്തിക വിജയങ്ങൾ ആഘോഷിക്കാനും മറ്റൊരു ട്വീറ്റിൽ ട്രംപ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.