ഷോപ്പിങ് മാളിലെ തീപിടിത്തം: കുറ്റകരമായ വീഴ്ചയെന്ന് പുടിൻ
text_fieldsമോസ്കോ: റഷ്യൻ പ്രവിശ്യയായ സൈബീരിയയിലെ ഷോപ്പിങ് മാളിൽ 64 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തം കുറ്റകരമായ വീഴ്ചയെന്ന് പ്രസിഡൻറ് വ്ലാദിമിർ പുടിൻ. അപകടസ്ഥലം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു പുടിൻ. മരിച്ചവർക്കായി ഒരുക്കിയ സ്മൃതിമണ്ഡപത്തിൽ അദ്ദേഹം പൂക്കൾ സമർപ്പിക്കുകയും പ്രാർഥനയിൽ പങ്കുകൊള്ളുകയും ചെയ്തു. അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി കെമെറോവോയിൽ മൂന്നു ദിവസത്തെ ഒൗദ്യോഗിക ദുഃഖാചരണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
മരിച്ചവരിൽ 41 പേരും കുട്ടികളാണ്. എന്നാൽ, രാജ്യവ്യാപകമായി ദുഃഖാചരണം നടത്താത്തതിൽ നിരവധി േപർ പ്രതിഷേധവുമായി രംഗത്തെത്തി. അഞ്ചു പേരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യംചെയ്തുവരുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതേസമയം, ദുരന്തത്തിലുണ്ടായ വീഴ്ചയിൽ ജനങ്ങൾക്കിടയിൽ ശക്തമായ എതിർപ്പാണുള്ളത്. ആയിരക്കണക്കിനു പേർ കെമെറോവോയിൽ പ്രകടനം നടത്തി. അപകടത്തിലുണ്ടായ വീഴ്ചയിൽ നടപടിയെടുക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ഞായറാഴ്ച നടന്ന അപകടത്തിൽ ഒൗദ്യോഗിക കണക്കുകൾപ്രകാരം 85 പേരെയാണ് കാണാതായത്. അഗ്നിരക്ഷാ അലാറങ്ങൾ പ്രവർത്തിക്കാതിരുന്നതും അത്യാഹിത വാതിലുകൾ തുറക്കാതിരുന്നതും അപകടത്തിെൻറ തീവ്രത വർധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.