തുർക്കി വിമാനം വെടിവെച്ചിടാൻ പുടിൻ നിർദേശം നൽകിയെന്ന് വെളിപ്പെടുത്തൽ
text_fieldsമോസ്കോ: 2014 ശീതകാല ഒളിംപിക്സ് സോച്ചിയിൽ നടക്കുേമ്പാൾ തുർക്കി യാത്രവിമാനം വെടിവെച്ചിടാൻ റഷ്യൻ പ്രസിഡൻറ് വ്ലാഡമിർ പുടിൻ ഉത്തരവിട്ടതായി വെളിപ്പെടുത്തൽ. രണ്ട് മണിക്കുർ ദൈർഘ്യമുള്ള പുടിൻ എന്ന ഡോക്യുമെൻററി സിനിമയിലാണ് ഇതുസംബന്ധിച്ച പരാമർശമുള്ളത്.
സോച്ചിയിൽ ശീതകാല ഒളിംപിക്സ് നടക്കുേമ്പാൾ തനിക്ക് ലഭിച്ച ഭീഷണി സന്ദേശത്തെ കുറിച്ചാണ് പുടിൻ വെളിപ്പെടുത്തിയിരിക്കുന്നത്. ഉക്രൈനിലെ കർകീവിൽ നിന്ന് തുർക്കി നഗരമായ ഇസ്താംബുളിലേക്ക് പറന്ന വിമാനത്തിലെ യാത്രക്കാരൻ ബോംബുമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നായിരുന്നു സന്ദേശം. വിമാനം സോച്ചിയിൽ ഇറക്കണമെന്നാണ് യാത്രക്കാരൻ ആവശ്യപ്പെടുന്നതെന്നും പുടിന് ലഭിച്ച സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.
അടിയന്തര സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സുരക്ഷ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതിന് ശേഷം വിമാനം വെടിവെച്ചിടാനായിരുന്നു പുടിെൻറ നിർദേശം. എന്നാൽ, അൽപ സമയത്തിനകം മദ്യപിച്ച യാത്രക്കാരനാണ് വിമാനത്തിലുണ്ടായിരുന്നതെന്നും പുടിന് നൽകിയ വിവരം തെറ്റാണെന്നും ബോധ്യമാവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.